പൃഥി ഷായ്ക്ക് പരിക്ക്; ഓസ്ട്രേലിയന്‍ പര്യടനത്തിൽ ഇന്ത്യക്ക് തിരിച്ചടി

prithvi-shaw-3
SHARE

ഓസ്ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി പൃഥി ഷായുടെ പരുക്ക്. പരിശീലന മല്‍സരത്തിനിടെ പരുക്കേറ്റ പൃഥി ഷാ ‍അടുത്ത വ്യാഴാഴ്ച തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തായി. 

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മല്‍സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് പൃഥി ഷായ്ക്ക പരുക്കേറ്റത്. ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ ഇടതുകണങ്കാല്‍ മടങ്ങുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഷായെ വൈദ്യസംഘമെത്തിയാണ് ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്. ആദ്യടെസ്റ്റില്‍ കെ,എല്‍ രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത് ഷ ആയിരുന്നു. 

അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഇന്ത്യന്‍ ടീമിലെത്തിയ പൃഥി ഷാ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയിരുന്നു. രണ്ട് ടെസ്റ്റില്‍ നിന്ന് 237റണ്‍സാണ് ഷാ നേടിയത്.  ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലനമല്‍സരത്തില്‍ ഷാ 66റണ്‍സ് നേടിയിരുന്നു. ഷായ്ക്ക് പകരം ശിഖര്‍ ധവാനോ, മായങ്ക് അഗര്‍വാളോ ടീമിലെത്തിയേക്കും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.