മൂന്നാംജയം ലക്ഷ്യമിട്ട് ഗോകുലം എഫ്സി; ചര്‍ച്ചില്‍ ബ്രദേഴ്സിനെ നേരിടും

gokulam-fc-today
ചിത്രം കടപ്പാട്: Gokulam Kerala FC Facebook Page
SHARE

ഐ ലീഗില്‍ തുടര്‍ച്ചയായ മൂന്നാംജയം ലക്ഷ്യമിട്ട് ഗോകുലം കേരളാ എഫ്സി ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ഗോകുലത്തിന് ജയിച്ചാല്‍ ചര്‍ച്ചിലിനെ മറികടന്ന് രണ്ടാമതെത്താം. വൈകിട്ട് അഞ്ചുമണിക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.

എക്കാലത്തേയും മികച്ച ഫോമിലാണ് ഗോകുലം  കേരള എഫ്.സി. ഡാനിയേല്‍ അഡോയും ഓര്‍ട്ടിസുമടങ്ങുന്ന പ്രതിരോധക്കോട്ട മറികടക്കുക ചര്‍ച്ചില്‍ മുന്നേറ്റത്തിന് എളുപ്പമാകില്ല.  ഗോള്‍ കീപ്പര്‍ ഷിബിന്‍രാജിന്റെ മികച്ചപ്രകടനമാണ് കഴിഞ്ഞ മല്‍സരങ്ങളില്‍ ഗോകുലത്തിന് കരുത്തായത്. മുന്നേറ്റത്തില്‍മലയാളിതാരം എസ് രാജേഷ് മിന്നും ഫോമിലാണ്. മധ്യനിരയില്‍  ഗാനി നിഗമിന്റെ നീക്കങ്ങള്‍  ഗോകുലത്തിന് മേല്‍ക്കൈ നല്‍കും. ആതിഥേയര്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ പോന്നവരാണ് റെഡ്മെഷീന്‍സ്.  വില്ലിസ് പ്ലാസയും സീസേയും ചേര്‍ന്ന മുന്നേറ്റം  അവസാന രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ്  സ്കോര്‍ ചെയ്തത്.

ഹുസൈന്‍ എല്‍ദോറാണ് പ്രതിരോധത്തെ നയിക്കുക. റിച്ചാര്‍ഡ് കോസ്റ്റയ്ക്കാകും മധ്യനിരയെ നിയന്ത്രിക്കുക. ഗോകുലത്തിന് അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 8 പോയിന്റും ചര്‍ച്ചിലിന് അത്രയും മല്‍സരങ്ങളില്‍ നിന്ന് ഒന്‍പത്പോയിന്റുമാണ് ഉള്ളത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.