റാങ്കിംഗില്‍ സർവ്വാധിപത്യം; ടെസ്റ്റിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്‌ലിയും ടീമും

India Sri Lanka Cricket
SHARE

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകൻ വിരാട് കോഹ്‌ലി. 935 റേറ്റിംഗ് പോയന്റുമായാണ് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 910 റേറ്റിംഗ് പോയന്റുള്ള മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്.  കോഹ്‌ലിയെക്കൂടാതെ ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ 19-ാം സ്ഥാനത്താണ്.

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സസണ്‍ രണ്ടാം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയും ഏഴാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനുമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. ടീം ഇന്ത്യ തന്നെയാണ് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. ഏകദിന, ട്വന്റി ട്വന്റി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് ഉണ്ട്.

ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്. കുൽദീപ് യാദവ് മൂന്നാം സ്ഥാനത്തും, യുസ്‌വേന്ദ്ര ചഹൽ അഞ്ചാം സ്ഥാനത്തുമാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.