അവതാരകയുടെ ‘മകൻ’ പരാമർശം; ക്ഷോഭിച്ച് പാക് താരം

assam-sainab
SHARE

ന്യൂസീലൻഡ് – പാകിസ്ഥാൻ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ദുബായിൽ ആവേശകരമായി നടക്കുകയാണ്. ഒരു ഇന്നിങ്സിൽ എട്ടു വിക്കറ്റുകളുമായി പാക് ബൗളർ യാസിർ ഷാ താരമായി മത്സരം കൂടിയാണ് ഇത്. 

ഇതിനിടെയാണ് പാക് ബാറ്റ്സ്മാൻ ബാബർ അസിമും സ്പോർട്സ് അവതാരക സൈനബ് അബ്ബാസും ട്വീറ്ററിലൂടെ കൊമ്പ് കോർത്തത്. ന്യൂസിലൻഡിനെതിരെ ബാബർ സെഞ്ചുറി നേടിയിരുന്നു. സെഞ്ചുറി നേട്ടത്തെ അഭിനന്ദിച്ച് സൈനബ് ട്വീറ്റ് ചെയ്തതാണ് വിനയായത്. ട്വീറ്റിലെ വാക്കുകൾ ഇങ്ങനെ– ബാബർ അസം, നിങ്ങൾ നന്നായി കളിച്ചു, ‘മകൻ’ നേടിയ നേടിയ സെഞ്ചുറിയിൽ കളിക്കാർ കോച്ച് മിക്കി ആർതറെ അഭിനന്ദിക്കുന്നത് കണ്ടതിൽ സന്തോഷം എന്നായിരുന്നു ട്വീറ്റ്. 

കോച്ച് ആർതറുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാണ് ബാബർ. അതായിരുന്നു ‘മകൻ’ എന്ന പരാമർശത്തിനു കാരണം. എന്നാൽ സംഗതി ബാബറിനു പിടിച്ചില്ല. അതിരുവിട്ട വാക്കുകളാണിത്. എന്തെങ്കിലും പറയും മുൻപ് ഒരു തവണ ആലോചിക്കണം. അതിര് വിട്ട് സംസാരിക്കരുതെന്നും താരം ട്വിറ്ററിലൂടെ സൈനബിനോടു പറഞ്ഞു. എന്തായാലും ആ മുന്നറിയിപ്പിനോടു സൈനബ് ഇതുവരെ പ്രതികരിച്ചിട്ടില്ല

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.