മേരി കോമോ? നീ പോയി പണി തീർക്ക്, നാമജപത്തിനു പോണം; ‍ട്രോളർമാർക്കും ചാകര

mary-kom-troll
SHARE

ഇടിക്കൂട്ടിലെ പെൺകരുത്ത് ആറാമതും സ്വർണനേട്ടം കൊണ്ടുവന്നപ്പോൾ ഇവിടെ ട്രോളർമാരും ചിരിച്ചു, ഒരു ചാകരക്കോള് കിട്ടിയ സന്തോഷത്തില്‍. ഒട്ടും വൈകിയില്ല, മേരി കോമിന്‍റെ  നേട്ടവും അവർ ആഘോഷമാക്കി.സുവർണ നേട്ടവും ശബരിമല യുവതീപ്രവേശന വിവാദവുമൊക്കെ ചേർന്ന് പിന്നെ ട്രോള്‍ മഴ തന്നെ തീര്‍ത്തു. 

മേരി കോം ബോക്സിംഗിൽ സ്വർണ്ണം നേടിയെന്ന് പറയുന്ന മകളോട് നീ പോയി അടുക്കളയിൽ പണിയൊതുക്കി, നാമജപത്തിന് പോകാനുള്ളതാ എന്ന് പറയുന്ന അമ്മ, അടുക്കളയിലിരുന്ന് ഉള്ളി അരിയുമ്പോള്‍ കിട്ടുന്ന സുഖം ഇതിന് കിട്ടില്ലെന്നു പറയുന്ന കുലസ്ത്രീ,  മേരി കോമിനെ മേരി സ്വീറ്റിയായി തെറ്റിദ്ധരിച്ചയാൾ എന്നിവരൊക്കെയാണ് ട്രോളിൽ നിറഞ്ഞുനിൽക്കുന്ന മറ്റു കഥാപാത്രങ്ങൾ. 

2001ലാണ് മേരി ആദ്യമായി ലോക ചാംപ്യനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പ്രമുഖരാണ് മേരി കോമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.