അന്ന് എതിരാളിക്ക് വയസ് 6; തോൽപിച്ചത് ആ കുട്ടിയെ, മേരികോമിനോട് തോറ്റ് പ്രായം

mary-om-hanna-okhoto
SHARE

2002 ൽ ആദ്യ ലോക ബോക്സിങ്ങ് ചാംപ്യൻഷിപ്പ് പട്ടം നേടുമ്പോൾ മേരി കോമിനോട് ഇന്നലെ ഏറ്റുമുട്ടിയ യുക്രൈൻ താരം ഹന്ന ഒക്കോട്ടക്ക് വയസ് 6. ഇരുവരും ഏറ്റുമുട്ടുമ്പോൾ മേരി കോമിന് പ്രായം 35, ഒക്കോട്ടക്ക് 22 ഉം. 

സമ്മർദ്ദങ്ങളേറെയുണ്ടായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി മേരിക്ക് ഉറക്കം തീരെയുണ്ടായിരുന്നില്ലെന്ന് കോച്ച് പറയുന്നു. പ്രതീക്ഷകളുടെ ഭാരം, എതിരാളികളുടെ കരുത്ത്, ഇന്ത്യൻ ടീമിനെ നയിക്കുന്നതിൻറെ സമ്മർദം അങ്ങനെ എല്ലാം. 

സമ്മർദ്ദത്തെ അതിജീവിച്ചിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് മത്സരശേഷം മേരി കോം തന്നെ പറഞ്ഞിട്ടുണ്ട്.  ''നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല. രാജ്യത്തിനുവേണ്ടി ഒരു സ്വർണം നേടുകയല്ലാതെ. ഞാനിന്ന് വളരെ വികാരഭരിതയാണ്. കഴിഞ്ഞ കുറെ നാളുകളായി 48 കിലോ വിഭാഗത്തിൽ മത്സരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല'', അവർ കണ്ണീരോടെ പറ‌‍ഞ്ഞു. 

''നിങ്ങളുടെ സ്നേഹവും പിന്തുണയുമുണ്ടെങ്കിൽ 2020ൽ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാനാകും. റിയോയിൽ യോഗ്യത നേടാനായിരുന്നില്ല. ഇപ്പോഴും സമ്മർദ്ദവും ബുദ്ധിമുട്ടുകളുമുണ്ട്. 48 കിലോയിൽ അനായാസം സ്വർണം നേടാനാകും. പക്ഷേ 51 കിലോ വിഭാഗത്തിൽ ബുദ്ധിമുട്ടാണ്. മറ്റ് താരങ്ങളുടെ ഉയരം വെല്ലുവിളിയാകുമെന്നും മേരി കോം പ്രതികരിച്ചു.

''എന്തൊരു നേട്ടമാണിത്? നിങ്ങൾക്കു മാത്രമേ ഇത് ചെയ്യാനാകൂ'', തിരശീലയിലെ മേരി കോമിനെ അവlരിപ്പിച്ച പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തതിങ്ങനെ. അമിതാബ് ബച്ചനും അനിൽ കപൂറും അനുഷ്ക ശർമയും പ്രീതി സിൻറയും അജയ് ദേവ്‍ഗണുമടക്കം പലരും പിന്നാലെ അഭിനന്ദനങ്ങളുമായെത്തി.  

MORE IN SPORTS
SHOW MORE