മിതാലി രാജിനെ ചൊല്ലി തമ്മിലടി; 'ഹർമൻ പ്രീത് നുണപറയുന്ന ക്യാപ്റ്റൻ': വിവാദച്ചൂട്

harmanpreet-kaur-mithali-raj
SHARE

ട്വൻടി 20 വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റതോടെ ഇന്ത്യൻ ടീമിൽ പൊട്ടിത്തെറി. ഫോമിലായിരുന്നിട്ടും പരിക്കുകളില്ലാതിരുന്നിട്ടും ബോധപൂർവ്വം മിതാലി രാജിനെ തഴഞ്ഞതാണ് പൊട്ടിത്തെറിയ്ക്ക് വഴിവച്ചത്. മിതാലിയ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും കുറ്റബോധമില്ലെന്നും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ മാധ്യമങ്ങളോട് പറഞ്ഞത് വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. ഇടനെ മിതാലിയുടെ മാനേജർ അനീഷാ  ഗുപ്ത ഹർമൻ പ്രീതിനെതിരെ രൂക്ഷവിമർശനവുമായി സമൂഹമാധ്യമങ്ങഉളിൽ രംഗത്തു വരികയും ചെയ്തു. 

കാര്യങ്ങളെ വളച്ചൊടിക്കുന്ന നുണ പറയുന്ന ടീമിന് യോജിക്കാത്ത ക്യാപ്റ്റനാണ് ഹർമനെന്ന് മിതാലിയുടെ മാനേജർ ഹർമൻ പ്രീതിനെതിരെ ആഞ്ഞടിച്ചു.കമന്‍റേറ്റർമാരായ സഞ്ജയ് മഞ്ചരേക്കറും നാസർ ഹുസൈനും മിതാലിയെ ഒഴിവാക്കിയതിനെ നേരത്തെ വിമ‍ർശിച്ചിരുന്നു. നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 112 റൺസിന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോറ്റത്. മിതാലിയെ പോലെ പരിചയസമ്പന്നനായ കളിക്കാരിയെ പുറത്തിരുത്തി ഇന്ത്യ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു. നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 34 റൺസെടുത്ത സ്മൃതി മന്ദാനയും 26 റൺസ് എടുത്ത് ജെമീമാ റോഡ്രിഗസ് മാത്രമാണ് െപാരുതാനുളള മനസ് കാണിച്ചത്. 

മിതാലിയും ഹർമൻ പ്രീതും തമ്മിലുളള പടലപിണക്കം ടീം സെലക്ഷനിൽ വ്യക്തമായിരുന്നു താനും. ന്യൂസീലന്‍ഡിനെതിരെ ബാറ്റിങ് ഓര്‍ഡറില്‍ വളരെ താഴേക്ക് മാറ്റിയത് വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. മത്സരത്തിൽ താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. പാക്കിസ്ഥാനെതിരെ 56 റൺസടിച്ച് മിതാലി വിജയം ഉറപ്പിച്ചു. അയർലൻഡിനെതിരെയും 51 റൺസെടുത്ത് വിജയം ഉറപ്പിച്ച താരത്തിനെ ഓസ്ട്രേലിയ്ക്കെതിരെ വിശ്രമം എന്ന പേരിൽ ഒഴിവാക്കി. സെമിഫൈനലിൽ കളിപ്പിച്ചതുമില്ല. 

ടീമിനു വേണ്ടിയാണ് മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. ടീം ഒറ്റക്കെട്ടായെടുത്ത തീരുമാനമായിരുന്നു അത്. ചിലപ്പോള്‍ അത് ശരിയാകും ചിലപ്പോള്‍ പാളിപ്പോകാമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ദുഃഖമില്ലെന്നും അവര്‍ വ്യക്തമാക്കി.മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 19.3 ഓവറില്‍ 112 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് വനിതകള്‍ 17.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 17 പന്ത് ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയതീരത്തെത്തുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.