ബ്ലാസ്റ്റേഴ്സിന് തോൽവികളുടെ കടം കൂടുന്നു; വിമർശിച്ച് മഞ്ഞപ്പട; രോഷം

blasters
SHARE

തുടർച്ചയായ ഏഴാം മത്സരത്തിലും വിജയം കണ്ടത്താനാകാതെ വന്നതോടെ കേരള ബ്ലാസ്റ്റ്‌സിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട, ക്ലബ്‌ മാനേജ്മെന്റിനെയും കോച്ച് ഡേവിഡ് ജെയിംസിനെയും വിമർശിച്ച് പ്രസ്താവനയിറക്കി. 

ഐഎസ്എൽ അഞ്ചാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പ്രകടനമാണ് ആരാധകരെ രോഷാകുലരാക്കിയിരിക്കുന്നത് . ക്ലബ്ബിന്റെ ഉപഭോക്താക്കൾ അല്ല ആരാധകർ എന്ന് മാനേജ്മെന്റ് മനസിലാക്കണമെന്നു പ്രസ്താവന പറയുന്നു. പ്രേശ്നങ്ങൾ തിരിച്ചറിഞ്ഞു എത്രയും വേഗം പരിഹരിക്കണം. പരിശീലകൻ ഡേവിഡ് ജെയിംസിന് എതിരെയും രൂക്ഷ വിമർശനം ആണ് പ്രസ്തവാനയിൽ ഉള്ളത്. കോച്ചിന്റെ തന്ത്രങ്ങൾ ഒരു തരത്തിലും ടീമിന് ഗുണം ചെയ്യുന്നില്ല... ഡേവിഡ് ജെയിംസിന് ഇത്രയും കാലം ആരാധകർ ഉപാധികളില്ലാതെ പിന്തുണ നൽകിയിരുന്നു.

എന്നാൽ ടീമിനോടുള്ള സ്നേഹത്തേക്കാൾ വലുതല്ല ഒന്നും എന്നും ആരാധകർ ഓർമിപ്പിക്കുന്നു. ഐഎസ്എൽ അഞ്ചാം സീസണിൽ എട്ടു മത്സരത്തിൽ ഒരു കളിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടീം തോറ്റിരുന്നു. ഇതോടെയാണ് ആരാധകർ കോച്ചിനും മാനേജ്മെന്റിനും എതിരെ തിരിഞ്ഞത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.