അണ്ടര്‍ 16 യിൽ മികച്ച പ്രകടനവുമായി വരുൺ

varun-nayanar
SHARE

അണ്ടര്‍ 16 കേരള ക്രിക്കറ്റ് ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തുകയാണ് ദുബായില്‍ ജനിച്ചുവളര്‍ന്ന വരുണ്‍ നായനാര്‍. വിജയ് മര്‍ച്ചന്റ് അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ ജയങ്ങളില്‍ നിര്‍ണായകമായത് നായകന്‍ വരുണ്‍ നടത്തിയ ബാറ്റിങ് പ്രകടനങ്ങളാണ്.

16 വയസില്‍ താഴെയുള്ളവരുടെ വിജയ് മര്‍ച്ചന്റ് ടൂര്‍ണമെന്റിന്റെ ഹോം മല്‍സരങ്ങളില്‍ പുതുച്ചേരിക്കെതിരെയും ഗോവക്കെതിരെയും തകര്‍പ്പന്‍ ജയമാണ് കേരളം നേടിയത്. വയനാട് കൃഷ്ണഗിരിയില്‍ നടന്ന കളികളില്‍ ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ പ്രകടനം കൊണ്ടും ടീമിനെ മുന്നില്‍ നിന്നും നയിച്ചു. പുതുച്ചേരിക്കെതിരെ നേടിയ സെ‍ഞ്ചുറി കേരള ഇന്നിങ്സിന്റെ നട്ടെല്ലായി. ഇന്നിങ്സിനും 125 റണ്‍സിനുമായിരുന്നു കേരളത്തിന്റെ ജയം.

ഗോവക്കെതിരെ നടന്ന കളിയിലും രണ്ട് ഇന്നിങ്സിലും വരുണ്‍ അര്‍ധസെഞ്ചുറി നേടി.

വരുണ്‍ ജനിച്ചതും വളര്‍ന്നതും ദുബായിലാണ്. ഉത്തരമേഖലാ അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ കണ്ണൂരിനെ പ്രതിനിധീകരിച്ചായിരുന്നു കേരളത്തിലെ അരങ്ങേറ്റം. മിന്നുന്ന പ്രകടനം അണ്ടര്‍ 16  ടീമിലെത്തിച്ചു. മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയായ വരുണിന്റെ ഇഷ്ടതാരം എ.ബി.ഡിവില്ലിയേഴ്സാണ്.

്്19 വയസിന് താഴെയുള്ളവരുടെ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണ് ലക്ഷ്യം. സാഹിത്യകാരന്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍നായരുടെ തറവാട്ടിലെ ഇളയതലമുറക്കാരന്‍ കൂടിയാണ് വരുണ്‍.

MORE IN SPORTS
SHOW MORE