ഓസ്ട്രേലിയയില്‍ ടീം ഇന്ത്യ ഇന്നോളം നേടാത്തത് കോഹ്‌ലി നേടുമോ? ആകാംക്ഷ

kohli-with-aus
SHARE

ഓസ്ട്രേലിയയില്‍ ഏകദിനവും ടെസ്റ്റും ട്വന്റി 20മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ജയിച്ച ചരിത്രം ഇന്ത്യയ്ക്ക് ഇല്ല. ആ ചരിത്രം വഴിമാറുമോയെന്നാണ് അറിയേണ്ടത്. എന്തായാലും ഒരുദിവസം മുമ്പെ ആദ്യ ട്വന്റി 20 മല്‍സരത്തിനുള്ള ടീമിെന പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എതിരാളികളായ ഓസ്ട്രേലിയയെ ഞെട്ടിച്ചിരിക്കുകയാണ്. 

ഇപ്പോള്‍ ദുര്‍ബലരെങ്കിലും ഓസ്ട്രേലിയ ലോകനിലവാരമുള്ള ടീമെന്ന വിലയിരുത്തലോടെയാണ് ക്യാപ്റ്റന്‍ ടീമിനെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ടീമിലെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിനെ മധ്യനിരയിലെത്തിച്ചു കോഹ്‌ലി. ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം മൂന്നുമല്‍സരങ്ങളുടെ പരമ്പര േനടുമോ എന്നാണ് അറിയേണ്ടത്.

തോറ്റുനില്‍ക്കുന്ന ഓസ്ട്രേലിയ

കഴിഞ്ഞ നാലു ട്വന്റി 20മല്‍സരങ്ങളിലും തോറ്റുനില്‍ക്കുകയാണ് ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്ട്രേലിയന്‍ ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയാണ് ഓസ്ട്രേലിയയുടെ നട്ടെല്ലൊടിച്ചത്. എന്നാല്‍ അതിനുമുമ്പ് പാക്കിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നുമല്‍സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു. മാക്സ്്വെല്‍, കോട്ട്ലിയര്‍, ആഷ്ടണ്‍ ആഗര്‍, ബെന്‍ മക്ഡെര്‍മോര്‍ട്ട് എന്നിവര്‍ ഉള്‍പ്പെടുന്ന ഓസ്ട്രേലിയന്‍ ടീം ഏതുടീമിനെയും വെല്ലുവിളിക്കാന്‍ ശേഷിയുള്ളതാണ്.

ജയിച്ചുനില്‍ക്കുന്ന ടീം ഇന്ത്യ

കഴിഞ്ഞ പന്ത്രണ്ട് മല്‍സരത്തില്‍ പതിനൊന്നും ജയിച്ചാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്. വിദേശത്ത് നടന്ന ഒന്‍പത് മല്‍സരങ്ങളില്‍ എട്ടിലും ഇന്ത്യ ജയം നേടി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ ശക്തി. രോഹിത് ശര്‍മയും ശിഖര്‍ ധവാനും തുടക്കമിടുന്ന ആ നിരയില്‍ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും എങ്ങിനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

MORE IN SPORTS
SHOW MORE