'ഇടിച്ച് ഇട്ട് ഇന്ത്യ'; ഒൻപത് ഇന്ത്യൻ താരങ്ങൾ ബോക്സിങ് ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടറിൽ

marykom-manisha
SHARE

വനിത ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍  മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍. ലോകചാംപ്യനെ അട്ടിമറിച്ച  മനീഷ മോണ്‍ അടക്കം ഒന്‍പത് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറിലെത്തി. വേഗതയും പരിചയസമ്പത്തും റിങ്ങില്‍ സമന്വയിപ്പിച്ച് മേരി കോമിലെ ലോക ചാംപ്യന്‍ഷിപ്പില്‍ അനായാസ ജയം.  48 കിലോ വിഭാഗത്തല്‍ കസാഖിസ്ഥാന്റെ ഐഗരിം കെസെനായേവയെ 5–0ന് മേരി കോം തോല്‍പിച്ചു. ആറാം ലോക കിരീടമാണ് മേരിയുടെ ലക്ഷ്യം. 

54 കിലോ വിഭാഗത്തില്‍ നിലവിലെ ലോകചാംപ്യന്‍ കസഖ്സ്ഥാന്റെ  ഡിന ത്സോളമനെ അട്ടിമറിച്ച് മനീഷ മോണ്‍ ക്വാര്‍ട്ടറിലെത്തി. 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്‍ലിന  ബൊര്‍ഗോഹെയിന്‍ വിജയിച്ചു .പാനമയുെട അതേയ്ന ബൈലോണിനെയാണ് തോല്‍പിച്ചത്. 81 കിലോ ഇന്ത്യയുടെ ഭാഗ്യബതി കച്ചാരി ജര്‍മനിയുടെ ഐറിന നിക്കോളറ്റ ഷോന്‍ബര്‍ഗറിനെ തോല്‍പിച്ചു. പത്ത് ഇന്ത്യന്‍ താരങ്ങളില്‍ ഒന്‍പത് പേരും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

MORE IN SPORTS
SHOW MORE