പുറത്താക്കിയവർക്ക് മറുപടിയുമായി മക്കല്ലം; ഇതാണ് 'മാന്യത': കയ്യടിച്ച് ആരാധകർ

brendum
SHARE

ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ് എന്ന് വീണ്ടും തന്റെ ഇടപെടൽ കൊണ്ട് തെളിയിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടൻ മക്കല്ലം. െഎപിഎൽ സീസണുകളുടെ ഹരമായിരുന്നു ഈ വെടിക്കെട്ട് ബാറ്റ്സ്മാൻ. എന്നാൽ ഇക്കുറി റോയല്‍ ചലഞ്ചേഴ്സ് പുറത്തുവിട്ട പട്ടിക പ്രകാരം മക്കല്ലത്തിന് ടീമിൽ ഇടംമില്ല. 2008 മുതൽ െഎപിഎൽ കളിക്കാൻ തുടങ്ങിയ താരം നിരവധി റെക്കോര്‍ഡുകളാണ് ഇതുവരെ സ്വന്തമാക്കിയത്. കൊച്ചി ടസ്കേഴിസിലും കെകെആറിലും താരം മുന്‍പ് കളിച്ചിരുന്നു. ഇത്തവണ മക്കല്ലം ഉൾപ്പെടെ 10 താരങ്ങളെയാണ് റോയൽ ചലഞ്ചേഴ്സ് ഒഴിവാക്കിയത്. 

എന്നാൽ ഏവരെയും അമ്പരിപ്പിച്ചുള്ള മറുപടിയാണ് മക്കല്ലം തന്റെ ആരാധകർക്കും റോയൽ  ചലഞ്ചേഴ്സിനും നല്‍കിയത്. 'കോഹ‌‌്‌‌ലിയ്ക്കും ടീമിനും നന്ദി പറയുന്നു. റോയല്‍ ചലഞ്ചേഴ്സില്‍ അവസാന സീസണുകള്‍ ആസ്വദിച്ചു. വരും സീസണിന് എല്ലാവിധ ആശംസകളും നേരുന്നു'വെന്ന് ഈ തകർപ്പൻ ബാറ്റ്സ്മാൻ ട്വിറ്ററിൽ കുറിച്ചു. മക്കല്ലത്തിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. 

ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയം താങ്കളെ മിസ് ചെയ്യുമെന്നായിരുന്നു മക്കല്ലത്തിന്റെ ട്വീറ്റിന് റോയല്‍ ചലഞ്ചേഴ്സിന്റെ മറുപടി.

MORE IN SPORTS
SHOW MORE