'ക്രിക്കറ്റിൽ ഇടവേള'; ധോണി കബഡി കോർട്ടിൽ; ആവേശമാക്കി ആരാധകർ

ms-dhoni-kambadi
SHARE

ധോണിയെ ട്വൻടി ട്വൻടി ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ആരാധകരുടെ പ്രതിഷേധം ഇരമ്പുകയാണ്. ധോണിയെ പോലെ പ്രതിഭാധനനായ കളിക്കാരനെ മാറ്റി നിർത്തുന്നതിലുളള യുക്തി ചോദ്യം ചെയ്ത് ഇതിഹാസതാരങ്ങൾ അടക്കമുളളവർ രംഗത്തെത്തുകയും ചെയ്തു. ധോണിയെക്കാൾ മികച്ച വിക്കറ്റ് കീപ്പർ ഇന്ത്യയ്ക്കുണ്ടെന്ന് തുറന്നു പറഞ്ഞ് സൗരവ് ഗാംഗുലി വിവാദങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണെന്നായിരുന്നു ഗാംഗുലിയുടെ പരമാർശം. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പനെ ഗാംഗുലി അപമാനിക്കുകയാണെന്നും ഗാംഗുലി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ധോണി ആരാധകർ രംഗത്ത് എത്തി കഴിഞ്ഞു. എന്നാൽ രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ധോണിക്ക് വിശ്രമം അനുവദിക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദിന്റെ പ്രതികരണം.

വിവാദങ്ങൾ ആഞ്ഞടിക്കുമ്പോഴും വല്ലപ്പോഴും മാത്രം വീണു കിട്ടുന്ന ഇടവേള ആഘോഷിക്കുകയാണ് ധോണി. മുംബൈയിൽ പ്രോ കബഡി ലീഗിന്റെ പ്രചരണാർത്ഥമുളള പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനു വേണ്ടിയാണ് ധോണി കബന്ധി കളിക്കാനിറങ്ങിയത്. പരസ്യ ചിത്രീകരണത്തിനിടെ പരിശീലനത്തിനായി കബഡി കോർഡിൽ ധോണി കുറെയധികം സമയം ചെലവഴിച്ചു. കബഡിയിൽ ധോണി ഒരു കൈ നോക്കുന്ന ചിത്രം വൈകാതെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 

ബെസ്റ്റ് ഫിനിഷറെന്ന് ലോകം വാഴ്ത്തിയ ഇതിഹാസ താരത്തിന്റെ മെല്ലെപ്പോക്ക് ശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വഴി തെളിയിക്കുന്നത്. ഇത് ആദ്യമായാണ് ധോണി ട്വൻടി 20 സ്ക്വാഡിൽ നിന്ന് പുറത്താകുന്നത്. വിക്കറ്റ് കീപ്പറായി ധോണി ഇന്ത്യൻ ടീമിൽ തുടരുമ്പോൾ തന്നെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ യുവതാരം ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയത് ഗാംഗുലിയും സച്ചിനും അടക്കമുളളവർ ചോദ്യം ചെയ്തിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ഇക്കാര്യത്തിൽ ധോണിയെ സംബന്ധിച്ച് നിർണായകമാകുമെന്നും ലോകകപ്പിൽ ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും പരസ്യമായി അഭിപ്രായപ്പെട്ട ഗാംഗുലിയുടെ സ്വരം മാറിയതും ധോണി ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. 

MORE IN SPORTS
SHOW MORE