എതിരാളികളെ പ്രലോഭിപ്പിക്കാൻ പൂർണനഗ്നയായി പോൺതാരം മൈതാനത്ത്; തോറ്റമ്പി

paid-foxy-run
SHARE

ഫുട്ബോളിനെക്കാൾ എതിരാളികളെ പ്രകോപിപ്പിച്ച് വിജയം തങ്ങളുടെ വരുതിയിലാക്കുകയെന്നത് വിജയകരമായി നടപ്പാക്കുന്നത് ക്രിക്കറ്റ് മൈതാനത്താണ്. ആൻഡ്രു നെൽ മുതൽ അക്തർ, ശ്രീശാന്ത് തുടങ്ങി നിരവധി താരങ്ങൾ ഈ രീതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ കളിക്കു മുൻപേ എതിരാളികളുമായി കോർക്കുന്നവരാണ്. പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും വിജയം നേടാനുളള ശ്രമം ഫുട്ബോൾ മൈതാനത്ത് നടപ്പാക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഹോളണ്ടിലെ ഫുട്ബോൾ ലീഗിലാണ് കടുത്ത പ്രയോഗം നടന്നത്. 

ഹോളണ്ടിലെ മൂന്നാം ഡിവിഷൻ ക്ലബായ റിൻസ്ബർഗ്സെയും എ.എഫ്.സി. ആംസ്റ്റർഡാമും തമ്മിൽ നടന്ന മത്സരത്തിൽ എം.എഫ്.സി ആംസ്റ്റർഡാം താരങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി റിൻസ്ബർഗ്സെ ആരാധകരിൽ ഒരാൾ ഒപ്പിച്ചതാണ് പോൺസ്റ്റാർ പ്രയോഗം. വാടകയ്ക്ക് എടുത്ത യുവതി പൂർണ നഗ്നയായി മൈതാനത്തിലൂടെ ഓടുകയായിരുന്നു. നവംബർ എഴിന് നടന്ന സംഭവം വൈകിയാണ് പുറംലോകം അറിഞ്ഞത്. 

കുറച്ചു സമയം മൈതാനത്ത് ചെലവഴിച്ച യുവതി ബാരിക്കേഡു വഴി പുറത്തേക്കു പോകുകയും ചെയ്തു. പിന്നെയാണ് കളി കാര്യമായത്. ആംസ്റ്റർഡാം താരങ്ങൾ ഉണർന്നു കളിച്ചു. രണ്ടിനെതിരെ ആറുഗോളുകൾ അടിച്ചു കയറ്റി നാലുഗോളിന് വിജയം നേടുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

MORE IN SPORTS
SHOW MORE