കാലിക്കറ്റ് സര്‍വകലാശാല അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

sports-meet--university
SHARE

അന്‍പതാമത് കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കോളജ് അത്്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആവേശത്തുടക്കം. മൂന്ന് ദിവസങ്ങളിലായുള്ള മേളയില്‍ ഇരുന്നൂറ് കോളജുകളില്‍ നിന്നായി രണ്ടായിരത്തിലധികം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. ആദ്യമല്‍സരം തന്നെ മീറ്റ് റെക്കോഡോടെയാണ് പൂര്‍ത്തിയാക്കിയത്.  

ആദ്യദിനത്തില്‍ പത്ത് ഇനങ്ങളിലായി നാല് മീറ്റ് റെക്കോഡ് രേഖപ്പെടുത്തി. രണ്ടാംദിനത്തില്‍ പതിനഞ്ചും മൂന്നാംദിനത്തില്‍ പതിനേഴും ഫൈനലുകള്‍ പൂര്‍ത്തിയാക്കും. നാല്‍പ്പത്തി രണ്ട് മല്‍സരവിഭാഗങ്ങളിലായി രണ്ടായിരത്തിലധികം താരങ്ങളാണ് കായിക മികവിന്റെ മാറ്റളക്കുന്നത്. ഫോട്ടോ ഫിനിഷ് സംവിധാനമുള്‍പ്പെടെ ആധുനിക സൗകര്യങ്ങളാണ് തേഞ്ഞിപ്പലത്തെ മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. 

ആദ്യയിനമായ ഹാഫ് മാരത്തണില്‍ പുരുഷവിഭാഗത്തില്‍ പാലക്കാട് വിക്ടോറിയ കോളജിലെ എസ്.ഷബീര്‍ ഒന്നാംസ്ഥാനത്തെത്തി. വനിതാവിഭാഗം ഹാഫ് മാരത്തണില്‍ ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ പി.എ.ശ്രുതിയാണ് ഒന്നാമതെത്തിയത്. പുരുഷ വനിതാ വിഭാഗങ്ങളില്‍ ഇരുപത് കിലോമീറ്റര്‍ നടത്തം ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

MORE IN SPORTS
SHOW MORE