'മെസിയല്ല താരം മോഡ്രിച്ച്'; ബാലണ്‍ ഡിയോര്‍ രഹസ്യം ചോര്‍ന്നു?: ഞെട്ടൽ

luka-modric
SHARE

കഴിഞ്ഞ പത്ത് വർഷമായി റൊണാൾഡോയും മെസിയും കയ്യടക്കി വച്ചിരിക്കുന്നതാണ് ബാലൺ ഡിയോർ. ഇത്തവണ ബാലൺഡിയോറിൽ മുത്തമിടാൻ ഇരുതാരങ്ങൾക്കും യോഗ്യമില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. കാല്‍പന്തുകളിയിലെ പരമോന്നത പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ജേതാവിനെ അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ ബാലൺ ഡിയോർ ലിസ്റ്റ് ചോർന്നതായി രാജാന്ത്യര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര കൈക്കലാക്കിയ ക്രൊയേഷ്യന്‍ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് തന്നെയാണ് ബാലണ്‍ ഡിയോറിനും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഫിഫയുടെ പുരസ്‌കാരം കൂടാതെ യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയറായും മോഡ്രിച്ച് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം, ഫ്രാന്‍സിന്റെ കൗമാര താരം കെയിലന്‍ എംബാപ്പെയെയും പുരസ്‌കാരത്തിനായി ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ വോട്ടെടുപ്പില്‍ മോഡ്രിച്ച് ഒന്നാമതും, റാഫേല്‍ വരാനെ രണ്ടാമതും, കെയിലിന്‍ എംബാപ്പെ മൂന്നാമതുമാണ്. ലോകകപ്പും ചാമ്പ്യന്‍സ് ലീഗും നേടിയതാണ് വരാനെയ്ക്ക് നേട്ടമായത്.

യുറോപ്പിലെ കുഞ്ഞൻ രാജ്യമായ ക്രോയേഷ്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിന്റെ ഖ്യാതി മോഡ്രിച്ചിനാണ്. ലോകകപ്പിനു മുൻപ് ആരും പരിഗണിക്കാതിരുന്ന ടീം ലോകകപ്പിന്റെ ഫൈനലിൽ വരെ എത്തി. ക്രൊയേഷ്യയുടെ വിജയങ്ങളുടെ നെടുംതുണായയത് ലൂക്ക മോഡ്രിച്ച് എന്ന സൂപ്പർ താരമാണ്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ മധ്യനിര താരം സൂപ്പർതാരങ്ങളെ പിന്തളളി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു.പ്രതിസന്ധികളിലൂടെയാണ് ലൂക്ക മോഡ്രിച്ച് സൂപ്പർതാര പദവിയിലേയ്ക്ക് നടന്നടുത്തത്. 

MORE IN SPORTS
SHOW MORE