എ.ടി.പി ഫൈനൽസ്; അടിപതറി റോജർ ഫെഡറർ

roger-federer
SHARE

എ ടി പി ഫൈനല്‍സിലെ ആദ്യ മല്‍സരത്തില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ജപ്പാന്റെ കെയ് നിഷികോറിയാണ് ഫെഡററെ തോല്‍പിച്ചത്. ഡൊമനിക് തീമിനെതിരായ രണ്ടാം മല്‍സരം ഫെഡറര്‍ക്ക് നിര്‍ണായകമായി . 

കരിയറിലെ നൂറാം കിരീടം നേടാന്‍ എ ടി പി ഫൈനല്‍സ് കോര്‍ട്ടിലിറങ്ങിയ സ്വിസ് ഇതിഹാസത്തിന് ആദ്യ മല്‍രത്തില്‍ തന്നെ തോല്‍വി. എ ടി പി ഫൈനല്‍സില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്‍മാറിയതോടെ അവസരം ലഭിച്ച നിഷികോറിയാണ് ഫെഡററെ  മറികടന്നത് . ടൈബ്രേക്കറിലേക്ക് നീങ്ങിയ ആദ്യ സെറ്റ്  6– 7നിഷികോറി സ്വന്തമാക്കി. 

ഫെഡററുടെ പിഴവുകള്‍ നിറഞ്ഞ രണ്ടാം സെറ്റ് 3–6ന് സ്വന്തമാക്കി നിഷികോറിക്ക് ടൂര്‍ണമെന്റില്‍ ആദ്യ ജയം . ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സന്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ 6–3,7–6 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത് 

ഗ്രൂപ്പില്‍ നിഷികോറിയാണ് ഒന്നാം സ്ഥാനത്ത്  ഫെഡറര്‍ മൂന്നാം സ്ഥാനത്താണ് .  രണ്ടാം ഗ്രൂപ്പിലെ ആദ്യ റൗണ്ട് മല്‍സരത്തില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വീരവ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെയും നൊവാക് ജോക്കോവിച്ച് ജോണ്‍ ഇസ്നറെയും നേരിടും.

MORE IN SPORTS
SHOW MORE