ചുവന്ന ചെകുത്താന്മാരെ നീല പുതപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

manchester-city
SHARE

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നുഗോളുള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട്ഗോളിന് തോല്‍പിച്ചു

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല, മോശം ഫോമില്‍ ഡര്‍ബിക്കെത്തിയ ചുവന്ന ചെകുത്താന്മാരെ മൂന്നടിയില്‍ മുക്കി നീല പുതപ്പിച്ചു സിറ്റി. ആദ്യ മിനിട്ട് മുതല്‍ ആക്രമിച്ച് കളിച്ച സിറ്റിയെ പന്ത്രണ്ടാം മിനിട്ടില്‍ ഡേവിഡ് സില്‍വ മുന്നിലെത്തിച്ചു. 

പിന്നെയും കിടിലന്‍ ഗോളവസരങ്ങളുണ്ടാക്കാന്‍ സിറ്റി താരങ്ങള്‍ മല്‍സരച്ചപ്പോള്‍ സൂപ്പര്‍ താരം പോഗ്ബയുടെ അഭാവത്തില്‍ കളി മറന്ന മട്ടിലായിരുന്നു യുൈറ്റഡ്. 

രണ്ടാം പകുതിയുടെ തുടക്കം തന്നെ അഗ്യൂറോ നിലപ്പടയുടെ ലീഡുയര്‍ത്തി. ലീഗിലെ അഗ്യൂറോയുടെ എട്ടാം ഗോള്‍. 

 അന്‍പത്തിയെട്ടാം മിനിട്ടില്‍ യുണൈറ്റഡിന് പെനാല്‍ട്ടി. പന്ത് വലയിലാക്കി മാര്‍ഷ്യല്‍ ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നു. എമ്‍പത്തിയാറാം മിനിട്ടില്‍ ഗുണ്‍ഡോഗനും സ്കോര്‍ ചെയ്തതോടെ ഡര്‍ബി യുണൈറ്റഡിന് ദുരന്തമായി.‌

മറ്റു മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത് രണ്ട്ഗോളിന് തോല്‍പിച്ചു. ചെല്‍സി എവടര്‍ട്ടണ്‍ മല്‍സരവും ആര്‍സനല്‍ വോള്‍വര്‍ഹോപ്റ്റണ്‍ മല്‍സരവും സമനിലയിലായി‌.

MORE IN SPORTS
SHOW MORE