ഫോർമുല വൺ മൽസരം കിരീടം പ്രഖ്യാപിച്ചു; കയ്യേറ്റം, കൂട്ടിയിടി

formula-1
SHARE

ഫോര്‍മുല വണ്‍ ബ്രസീല്‍ ഗ്രാന്‍പ്രി കിരീടം മേഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടന്. ജയത്തോടെ മേഴ്സിഡസ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കണ്‍സ്ട്രക്റ്റേഴ്സ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കി. ട്രാക്കയില്‍ കൂട്ടിയിടിച്ചതിന് റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പന്‍ ഫോഴ്സ് ഇന്ത്യ താരത്തെ മല്‍സരശേഷം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു . 

44ാം ലാപ്പിലാണ് റെഡ്ബുള്‍ – ഫോഴ്സ് ഇന്ത്യ കാറുകള്‍ ട്രാക്കില്‍ കൂട്ടിയിടിച്ചത്. അതു വരെ ലീഡ് ചെയ്യുകയായിരുന്ന റെ‍ഡ്ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പനെ മറികടന്ന് കുതിച്ച മേഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടന്‍ ഒന്നാമനായി ചെക്കഡ് ഫ്ലാഗ് മറികടന്നു.  ഹാമിള്‍ട്ടന്റെ കരിയറിലെ  72ാം വിജയം 

മാക്സ് വെസ്റ്റാപ്പന്‍ രണ്ടാമതും  ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍  ആറാമനായതോടെ  സീസണില്‍ ഒരു റേസ് ബാക്കിനില്‍ക്കെ മേഴ്സിഡസ് കണ്‍സ്ട്രക്റ്റേഴ്സ് ചാംപ്യന്‍ഷിപ്പ് ഉറപ്പിച്ചു . മല്‍സരശേഷമായിരുന്നു ട്രാക്കിലെ കൂട്ടിയിടിക്ക് വെസ്റ്റാപ്പന്‍ ഫോഴ്സ് ഇന്ത്യ താരം എസ്റ്റബാന്‍ ഒക്കോണെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് . സീസണിലെ അവസാന റേസ് അബുദാബിയിലാണ് .

MORE IN SPORTS
SHOW MORE