പിടിച്ചുകെട്ടി ഡോട്ടിൻ; ലോകത്തെ ഞെട്ടിച്ച അത്ഭുത പ്രകടനം; കയ്യടി

deandra-dottin
SHARE

വനിതാ ട്വന്റി–20 ലോകകപ്പില്‍ ഇന്ത്യയുടെ ജയം സമാനതകളില്ലാതെ ആഘോഷിക്കുകയാണ് കായികലോകം. 195 റൺസ് പിന്തുടർന്ന നൂസിലൻസിനെ പിടിച്ചുകെട്ടിയ ഇന്ത്യയെ വാഴ്ത്തുകയാണ് ലോകം. താരമായത് ഹർമൻപ്രീത് കൗർ എന്ന 29 കാരിയും. ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ റെക്കോര്‍ഡ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായിക  എട്ട് സിക്‌സും ഏഴ് ബൗണ്ടറിയുമായി 103 റണ്‍സ് എന്ന അടിച്ചുകൂട്ടി. ട്വന്റി 20 സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമാണ് ഹർമൻ. 

ഹർമന്റെ സെഞ്ചുറി നേട്ടത്തിനിടയിലും ആരും ശ്രദ്ധിക്കാതെ പോയ ഒരു അത്ഭുതപ്രകടനം കഴിഞ്ഞ ദിവസം നടന്നു. വിൻഡീസ് താരം ഡിയാണ്ട്ര ഡോട്ടിനാണ് അമ്പരപ്പിക്കുന്ന പ്രകടനവുമായി കളം നിറഞ്ഞത്.ഡോട്ടിന്റെ അത്ഭുത പ്രകടനത്തിൽ 60 റൺസിനാണ് വിൻഡീസ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിങ്ങിന് ബംഗ്ലാദേശ് കെട്ടഴിച്ചുവെങ്കിലും  തുടക്കത്തിലെ മുൻനിര പാളിയത് അവർക്ക് വിനയായി.ടീം സ്കോർ 46 ൽ എത്തിയപ്പോഴെക്കും വന്നവരെല്ലാം തിരിച്ച് കൂടാരം കയറി. ബംഗ്ലാദേശ് നിരയിലെ ആരെയും രണ്ടക്കം കടക്കാൻ പോലും ഡോട്ടിനും സംഘവും അനുവദിച്ചില്ല.

ടി20യിലെ ഒരു വനിത താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം ലോകകപ്പ് സാക്ഷ്യം വഹിച്ചത്. 3.4 ഓവർ എറിഞ്ഞ ഡോട്ടിൻ വിട്ട് നൽകിയത് അഞ്ച് റൺസ് മാത്രം. ബംഗ്ലാദേശ് നിരയിലെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. അതിൽ നാലും ക്ലീൻ ബൗൾഡ്. 1.36 എക്കോണമി റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഇതിൽ ഒരു ഓവർ മെയ്ഡിനുമായിരുന്നു.

MORE IN SPORTS
SHOW MORE