ഹർമൻ പ്രീതിന് സെഞ്ചുറി; ട്വന്‍റി 20യിൽ ഇന്ത്യക്ക് ജയത്തുടക്കം

womens-t20
SHARE

വനിതാ ട്വന്റി–20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ന്യൂസീലന്‍ഡിനെ 34 റണ്‍സിന് തകര്‍ത്തു. ഇന്ത്യ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 160  റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. സൂസി ബേറ്റ്സ് 67 റണ്‍സ് നേടി. പൂനം യാദവും ഹേമലതയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. ട്വന്റി–20 ലോകകപ്പിലെ ഉയര്‍ന്ന സ്കോറാണ് ഇത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ചുറി നേടി. ഒരുഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ ഹര്‍മന്‍– ജെമീമ കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ജെമീമ 44 പന്തില്‍ നിന്ന് 59 റണ്‍സെടുത്താണ് പുറത്തായത്. 

MORE IN SPORTS
SHOW MORE