കൈഫിന് ഇഗോ; ജഡേജയ്ക്ക് അച്ചടക്കമില്ല: ഇന്ത്യൻ താരങ്ങൾക്കെതിരെ തുറന്നടിച്ച് വോൺ

warne
SHARE

ഇന്ത്യൻ താരങ്ങളുടെ സ്വഭാവ സവിശേഷതകളടക്കം വിഷയമാകുന്ന മുൻ ഓസ്‌ട്രേലിയൻ താരം ഷൈന്‍ വോണിന്റെ ആത്മക്കഥ ചര്‍ച്ചകളിലേക്ക്. ഇന്ത്യൻ കളിക്കാരോട് താൻ അടുത്തു ഇടപെഴകിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് താരം തന്റെ ആത്മകഥയിൽ എഴുതുന്നത്. ഐ.പി.എല്‍ കളിക്കാനെത്തിയപ്പോഴാണ് താരങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും വോണ്‍ പറയുന്നു. 

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെ ഇഗോയുള്ള താരമായാണ് വോൺ വിലയിരുത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിൽ വോണിന്റെ സഹകളിക്കാരന്‍ ആയിരുന്നു കൈഫ്. രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങള്‍ ഒരു ഹോട്ടൽ മുറിയിൽ താമസിക്കാനെത്തിയപ്പോഴാണ് കൈഫിന്റെ ഇഗോ പുറത്തുവന്നതെന്ന് വോൺ ആത്മകഥയിൽ കുറിക്കുന്നു. 

മുതിര്‍ന്ന ഇന്ത്യന്‍ രാജ്യാന്തര താരമെന്ന നിലയ്ക്ക് തനിക്ക് കിട്ടാത്ത പരിഗണനയാണ് കൈഫിനെ ചൊടിപ്പിച്ചത്. വലിയ റൂം കിട്ടണം. എന്നായിരുന്നു കൈഫിന്റെ വാശി. മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളെല്ലാം പ്രത്യേക പരിഗണന ആഗ്രഹിക്കുന്നതായും വോണ്‍ പ്രതികരിച്ചു. മുന്‍താരം മുനാഫ് പട്ടേലിന്റെ നര്‍മബോധവും വോണ്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

അതേസമയം രവീന്ദ്ര ജഡേജ അച്ചടക്കമില്ലാത്ത താരമെന്നാണ് വോണിന്റെ വിലയിരുത്തൽ. പലപ്പോഴും ജഡേജ പരിശീലനത്തിന് വൈകിയാണ് എത്തുകയെന്ന് വോണ്‍ പുസ്തകത്തില്‍ എഴുതുന്നു. ഐപിഎല്ലില്‍ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു വോണ്‍. ടീമിനെ കിരീടത്തില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്കാണ് വോണ്‍ വഹിച്ചത്.

MORE IN SPORTS
SHOW MORE