ചൈന ഓപ്പണ്‍ മാസ്റ്റേഴ്സ് ബാഡ്മിന്റൻ; പി.വി സിന്ധുവും കിഡംബി ശ്രീകാന്തും പുറത്ത്

sindu-sri-china-open
SHARE

ചൈന ഓപ്പണ്‍ മാസ്റ്റേഴ്സ്  ബാഡ്മിന്റനില്‍ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ പുറത്തായി. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. വനിതാ സിംഗിള്‍സില്‍ കിരീടത്തോടെ മടങ്ങാമെന്ന സിന്ധുവിന്റെ ആഗ്രഹം ഇക്കുറിയും പൂവണിഞ്ഞില്ല.

ആദ്യഗെയിമില്‍ സിന്ധുവും ചൈനീസ് താരം ഹി ബിങ്ജിയാവോയും ഒപ്പത്തിനൊപ്പം പോരാടി. പക്ഷേ, 17–21 ന് ചൈനീസ്  താരം ഗെയിം പിടിച്ചെടുത്തു.

രണ്ടാംഗെയിമില്‍ കണ്ടത് സിന്ധുവിന്റെ ശക്തമായ തിരിച്ചുവരവ്. 21–17 ന് ഗെയിം സ്വന്തമാക്കി ഇന്ത്യന്‍ താരം കരുത്ത് കാണിച്ചു. എന്നാല്‍ നിര്‍ണാകമായ മൂന്നാംസെറ്റിലേക്ക് കളിനീണ്ടതോടെ സിന്ധു തളര്‍ന്നു. അവസരം മുതലെടുത്ത് ആതിഥേയതാരം 21–15 ന് ഗെയിമും സെമി ടിക്കറ്റും കൈക്കലാക്കി.

പുരുഷ സിംഗിള്‍സില്‍ പൊരുതി നോക്കാന്‍ പോലും തയ്യാറാകാതെയാണ് ശ്രീകാന്തിന്റെ മടക്കം. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ചൈനീസ് തായ്പേയി താരം ചെന്‍ ചോ ഇന്ത്യന്‍ താരത്തെ വീഴ്ത്തി.  ആദ്യഗെയിം 14–21 ന് ചെന്‍ സ്വന്തമാക്കി. രണ്ടാംഗെയിമും 14–21 ന് സ്വന്തമാക്കിയ ചെന്‍ ചോ സെമിയിലേക്ക് മുന്നേറി.

MORE IN SPORTS
SHOW MORE