കോഹ്‌ലിയുടെ ആരാധകനെന്ന് സച്ചിൻ; താരതമ്യത്തിൽ കാര്യമില്ല; അമ്പരപ്പ്

sachin-kohli
SHARE

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെയും ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും താരതമ്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്. എപ്പോഴൊക്കെ കോഹ്‌ലി മിന്നും ഫോമിൽ കളിക്കുന്നുവോ, റെക്കോർഡുകൾ മറികടക്കുന്നുവോ, അപ്പോഴെല്ലാം സച്ചിനുമായി താരതമ്യം ചെയ്യും. 

എന്നാൽ ഈ താരതമ്യത്തിന്റെ കാര്യമില്ലെന്നും സച്ചിൻ എന്ന ഇതിഹാസം‌ കോഹ്‌ലിയേക്കാൾ എത്രയോ മുകളിലാണെന്നും വാദമുണ്ട്. അന്ന് നേരിട്ട ബോളർമാരല്ല ഇന്നുള്ളതെന്നും, പവർപ്ലേ ഇല്ലെന്നതുമൊക്കെ ഇവർ പറയുന്നു. 

താരതമ്യവുമായി ബന്ധപ്പെട്ട് സച്ചിനും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കോഹ്‌ലിയെയും തന്നെയും താരതമ്യം ചെയ്യരുതെന്നും തങ്ങൾ വ്യത്യസ്തരീതിയിലാണ് കളിക്കുന്നതെന്നും സച്ചിൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ കോഹ്‍ലിയുടെ ആരാധകനാണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് സച്ചിൻ.

''താരതമ്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ കോഹ്‌ലിയുടെ ആരാധകനാണ് താൻ. അദ്ദേഹത്തിന്റെ കവർ‌ ഡ്രൈവുകൾ ആണ് തന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയത്. ഓരോ ബാറ്റ്സ്മാൻമാർക്കും ഓരോ പ്രത്യേകതകളും സവിശേഷതകളുമുണ്ടാകും. കോഹ്‌ലിയുടെ കാര്യത്തിൽ അത് കവർ ഡ്രൈവറാണ്'', സച്ചിൻ പറഞ്ഞു.

MORE IN SPORTS
SHOW MORE