ധോണിയുടെ പതിനായിരത്തിന് കാര്യവട്ടം സാക്ഷിയാകുമോ?

dhoni-future
SHARE

ഏകദിനത്തില്‍ പതിനായിരം റണ്‍സിലെത്താന്‍ മഹേന്ദ്ര സിങ് ധോണി  ഒരേ ഒരു റണ്‍ മാത്രം അകലെ. ഇന്ന് പതിനായിരം തികച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാകും 37കാരനായ ധോണി. 

പതിനായിരം ക്ലബ്ബിലെത്തുന്ന ഇന്ത്യയുടെ അഞ്ചാമത്തെ താരവും ലോകത്തെ പതിമൂന്നാമത്തെ താരവുമാകും. ധോണിയുടെ പേരില്‍ നേരത്തെ തന്നെ പതിനായിരം റണ്‍സ് തികച്ചതായി കാണാം. എന്നാലിത് ഏഷ്യാ ഇലവനു വേണ്ടി കളിച്ചപ്പോള്‍ കുറിച്ച റണ്‍സ് കൂടി ചേര്‍ത്താണ്. അഞ്ചാമതും ആറാമതുമായി ബാറ്റിങ്ങിനിറങ്ങി പതിനായിരം റണ്‍‌സ് തികയ്ക്കുന്ന താരം കൂടിയാകും ധോണി. 2018 ൽ ഇതുവരെ കളിച്ച പന്ത്രണ്ട് ഇന്നിങ്സില്‍ നിന്ന് നേടിയത് 252റണ്‍സ് മാത്രമാണ്. മോശം ഫോമിനെ തുടര്‍ന്ന് ട്വന്റി 20 പരമ്പരയില്‍ നിന്ന് ധോണിയെ ഒഴിവാക്കിയിരുന്നു. 

പിഞ്ച് ഹിറ്റർ എന്ന വിശേഷണവുമായാണ് 2004ലെ ബംഗ്ലദേശ് പര്യടനത്തിലേക്കുള്ള ഏകദിന ടീമിൽ ധോണിയെത്തുന്നത്. മുടി നീട്ടിവളർത്തിയ വിക്കറ്റ് കീപ്പർ. ആദ്യ മൽസരത്തിൽ ഏഴാമനായി ഇറങ്ങി സ്കോര്‍ ബോര്‍ഡ് തുറക്കാതെ  മടങ്ങാനായിരുന്നു വിധി. രണ്ടാം ഏകദിനത്തിൽ പന്ത്രണ്ടും മൂന്നാം മൽസരത്തിൽ ഏഴും റൺസായിരുന്നു സംഭാവന. പിന്നാലെ വന്ന പാക്കിസ്ഥാനുമായുള്ള ഏകദിന പരമ്പരയിലൂടെ ധോണിയെന്ന താരത്തിന്റെ ഉദയം. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിൽ മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ 148 റൺസടിച്ച് ആരാധകരുടെ മനസ്സിലേക്ക് ധോണി മന്ത്രമായി കയറി.   

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.