കളി തോറ്റിട്ടും ലോകം കയ്യടിച്ച പ്രണയവിജയം; വിഡിയോ

football-love-viral-video
SHARE

ഫുട്ബോൾ ലോകത്തിന്റെ മാത്രമല്ല പ്രണയത്തിന്റെയും മതമാണെന്ന് പറയാൻ ഇതാ ഒരു കാരണം കൂടി. ഗ്യാലറികളിലും കളിക്കളത്തിലും പ്രണയം പൊട്ടിവിടരുന്നതിന് മുൻപ് പലകുറി ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചിലിയില്‍ നടന്ന ഒരു ഫുട്ബോള്‍ മൽസരത്തിനിടെ നടന്ന പ്രണയാഭ്യർഥനയാണ് ലോകത്തിന്റെ മനം കവരുന്നത്. 

ചിലിയന്‍ പ്രീമിയര്‍ ഡിവിഷനില്‍ എവര്‍ട്ടനും സി.ഡി അന്‍റോഫഗസ്റ്റയും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ വേറിട്ട  ഗോളാഘോഷം. അന്‍റോഫഗസ്റ്റക്കായി രണ്ടാം മിനിറ്റില്‍ ഗോള്‍ നേടി വെനസ്വേലന്‍ താരം എഡ്വേര്‍ഡ് ഗാലറിയിലേക്ക് ഓടിക്കയറി. പാതിവഴിയില്‍ കോച്ചിംഗ് സ്റ്റാഫില്‍നിന്ന് മോതിരവും വാങ്ങിയായിരുന്നു ഓട്ടം. നേരെ കാമുകിക്കരികെയെത്തി ആലിംഗനം ചെയ്ത് ചുംബിച്ച് മോതിരം വിരലിലണിയിച്ചു. 

പക്ഷേ ഇൗ വേറിട്ട ഗോളാഘോഷം നടത്തിയ താരമായെങ്കിലും എഡ്വേര്‍ഡിനും അന്‍റോഫഗസ്റ്റയ്ക്കും മൽസരം നിരാശയാണ് സമ്മാനിച്ചത്. എഡ്വേര്‍ഡിന് പരുക്കേറ്റ് രണ്ടാം പകുതിയില്‍ മൈതാനം വിടേണ്ടിവന്നു. മത്സരത്തില്‍ എവര്‍ട്ടനോട് തോല്‍വി വഴങ്ങുകയും ചെയ്തു. എങ്കിലും ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു ഈ പ്രണയക്കാഴ്ച. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.