കൗമാരക്കുതിപ്പ്; സൽമാന് ഇരട്ടസ്വര്‍ണം; എറണാകുളം ഒന്നാമത്

state-school-meet
SHARE

സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന്റെ സല്‍മാന്‍ ഫറൂഖിന് ഇരട്ട സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് സല്‍മാൻ ഒടുവിൽ സ്വര്‍ണം നേടിയത്. 

നേരത്തെ 3000 മീറ്ററിലും സല്‍മാന്‍ സ്വര്‍ണം നേടിയിരുന്നു

മേളയുടെ രണ്ടാം രണ്ടാം ദിനത്തിലെ ആദ്യ അഞ്ച് ഇനങ്ങളിൽ ഫലം വന്നപ്പോൾ എറണാകുളം ഒന്നാമതും പാലക്കാട് രണ്ടാമതും തുടരുകയാണ്. കോഴിക്കോട് ആണ് മൂന്നാം സ്ഥാനത്ത്.  മേളയിലെ ആദ്യ ഇരട്ട സ്വർണത്തിന് എറണാകുളം മാർ ബേസിലിന്റെ ആദർശ് ഗോപി അർഹനായി. 

നടത്ത മൽസരത്തിൽ രണ്ട് സ്വർണം നേടിയാണ് പാലക്കാട് ഇന്ന് അക്കൗണ്ട് തുറന്നത്. മേളയുടെ വേഗമേറിയ താരങ്ങളെ ഇന്നറിയാം. 100 മീറ്റര്‍ അടക്കം 38 ഇനങ്ങളിലാണ് രണ്ടാം ദിനം ഫൈനല്‍.  ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ 400 മീറ്റര്‍ ഹര്ഡില്സും 4 X 100 മീറ്റര്‍ റിലേയിലും താരങ്ങള്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങും .

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ മിന്നു.പി.റോയിക്ക് സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാടിന്‍റെ സി.ശാന്തിനി സ്വർണം നേടി. 

MORE IN SPORTS
SHOW MORE