ഏഴുപെണ്‍കുട്ടികള്‍, അവര്‍ക്ക് ഒരു പെണ്‍പരിശീലക; പ്രതിക്ഷയോടെ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ കുട്ടികള്‍

Mercy-kuttan-athletics--students
SHARE

ഏഴുപെണ്‍കുട്ടികള്‍. അവര്‍ക്ക് ഒരു പെണ്‍പരിശീലകയും.വലിയ പ്രതീക്ഷകളോടെയാണ് ഇത്തവണ മേഴ്സിക്കുട്ടന്‍ അത്‌ലറ്റിക്  അക്കാദമിയിലെ കുട്ടികള്‍ സ്കൂള്‍കായികോല്‍സവത്തില്‍ മത്സരിക്കാനെത്തുന്നത്. എല്ലാവരും മെഡല്‍നേടുമെന്ന ഉറപ്പിലാണ് മല്‍സരാര്‍ഥികളും പരിശീലകയും. 

സ്പ്രിന്‍റ് ഇനങ്ങളില്‍ മികവുപുലര്‍ത്തുന്ന അലീനയും സാന്ദ്രയും. ജംപിനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കൂട്ടുകാരും. മേഴിസിക്കുട്ടന്‍ അത്ലറ്റിക് അക്കാദമിയിലെ കുട്ടിത്താരങ്ങള്‍ ഇക്കുറി വലിയ പ്രതീക്ഷയിലാണ്. 

കോതമംഗലത്തെ കരുത്തരോട് മല്‍സരിച്ച് ജില്ലയില്‍ മികച്ച നേട്ടം കെവരിച്ചതിന്‍റെ ആത്മവിശ്വാസമാണ് കൂട്ടിന്. സ്കൂള്‍ മീറ്റില്‍ മാത്രമല്ല ജൂനിയര്‍മീറ്റിലും റെക്കോഡ് കുറിച്ചവരാണ് സംഘത്തിലുള്ളത്. 

MORE IN SPORTS
SHOW MORE