എനിക്കായി കരയേണ്ട; ഞാൻ അർബുർദ ബാധിതൻ; ഞെട്ടിച്ച്, കണ്ണുനിറയിച്ച് റോമൻ റെയിൻസ്: വിഡിയോ

roman-reigns
SHARE

റോമൻ റെയിൻസ് എന്ന ഒറ്റപ്പേര് മതി കായിക ലോകം ഇളകി മറിയാൻ. ജോ അന്നോ എന്ന സാധാരണക്കാരനിൽ നിന്ന് ലോകം ഭരിക്കുന്ന കായിക താരത്തിലേയ്ക്കുളള പടവ് നിശ്ചയദാർഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കൂടിയായിരുന്നു. ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം റോമന്‍ റെയിന്‍സ് രക്താർബുദ ബാധിതനാണെന്ന വെളിപ്പെടുത്തൽ കായികപ്രേമികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മണ്ടേ നൈറ്റ് റോയിലാണ് വികാരനിർഭരമായ ആ വെളിപ്പെടുത്തൽ. യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നതായും താത്കാലികമായി ഡബ്ല്യുഡബ്ല്യുഇയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായുമുളള അദ്ദേഹത്തിന്റെ പ്രഖ്യാപനം നടുക്കത്തോടെയും സങ്കടത്തോടെയുമാണ് ലോകം കേട്ടത്.

പതിനൊന്നു വർഷമായി ഈ രോഗം എന്റെ ഒപ്പമുണ്ട്. നിശ്ചയദാർഢ്യം കൊണ്ട് അതിനെ കീഴ്പ്പെടുത്തിയതായിരുന്നു ഞാൻ. വീണ്ടും തിരികെ വന്നിരിക്കുന്നു– 33കാരനായ റോമൻ റെയിൻസ് പറഞ്ഞു. മൂന്ന് കുട്ടികളുടെ പിതാവായ റെയിന്‍സ് റിങ്ങില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കുകയാണെന്നും അറിയിച്ചു. നിങ്ങൾ എന്നോട് ക്ഷമിക്കണം. മാസങ്ങളായി ഞാൻ നിങ്ങളോട് പറഞ്ഞതെല്ലാം കളവായിരുന്നു. എല്ലാ ആഴ്ചയും ഇവിടെയെത്തി ചാംപ്യനായി ഞാൻ മടങ്ങുമെന്ന എന്റെ പ്രഖ്യാപനം വെറും കളളത്തരമായിരുന്നു. 

എനിക്ക് ഇനി ഒരു പോരാളിയായി തുടരാൻ ആകില്ലെന്ന് മനസിലാക്കുന്നു. ഞാന്‍ എന്റെ യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുകയാണ്. ഞാന്‍ കളളം പറയില്ല. നിങ്ങളുടെ ഓരോ പ്രാര്‍ത്ഥനയും ഞാന്‍ കൂടെ കൂട്ടും. എന്നെയോർത്ത് ആരും കരയണ്ട. എനിക്ക് നിങ്ങളുെട സഹതാപം വേണ്ട. എനിക്ക് എന്നെ തന്നെ വിശ്വാസമാണ്– റെയിൻസ് പറഞ്ഞു. 

roman-reign-star

ഇതൊരു വിടവാങ്ങൽ പ്രസംഗമല്ല. എനിക്ക് തിരിച്ചു വന്നേ പറ്റു. എനിക്കു വേണ്ടി, എന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി. എന്റെ ഭാര്യയ്ക്കും കുഞ്ഞുമക്കൾക്കു വേണ്ടി തിരിച്ചു വരിക തന്നെ ചെയ്യും. ഇരുപത്തിരണ്ടാം വയിസിൽ ഈ രോഗം എന്നെ പിടികൂടിയിരുന്നു. നടുറോഡിൽ നിൽക്കുകയായിരുന്നു ഞാൻ. സ്വന്തമായി ഒരു വീട് പോലും ഇല്ലാതിരുന്ന എനിക്കു അവസരം തന്ന് എന്നെ വലിയ താരമാക്കിയത്  ഡബ്ല്യുഡബ്ല്യുഇ ആണ്. അന്ന് എനിക്ക് പണമോ ജോലിയോ ഒന്നും ഇല്ലായിരുന്നു. ചികിത്സയ്ക്ക് വേറെ മാർഗങ്ങൾ ഇല്ലായിരുന്നു. എന്റെ സ്പനം യഥാർത്ഥമാക്കിയത് നിങ്ങളാണ്. ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് കുടുംബത്തോടൊപ്പം ചെലവഴിച്ച് ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ്– റെയിന്‍സ് കണ്ണുനിറഞ്ഞ് പറഞ്ഞു.

MORE IN SPORTS
SHOW MORE