സൗത്ത് വെസ്റ്റ് തയ്ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കം

tykondo
SHARE

സൗത്ത് വെസ്റ്റ് തയ്ക്വാന്‍ഡോ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് തുടക്കമായി. ഏഴു വയസ് മുതല്‍ 56 വയസു വരെയുള്ള താരങ്ങള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ കേരളമടക്കം 12 സംസ്ഥാനങ്ങളാണ് പങ്കെടുക്കുന്നത്. 

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വെറ്റരന്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മല്‍സരം. 13 വയസിന് താഴെയുള്ളവരാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ മല്‍സരിക്കുന്നത്.18 വയസിന് താഴെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 40 വയസിന് താഴെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും പോരാടുന്നു.

നാല്‍പ്പത് വയസിന് മുകളിലുള്ളവരാണ് വെറ്റിരന്‍ വിഭാഗത്തില്‍. 39 സ്വര്‍ണവുമായി നിലവിലെ ചാംപ്യന്മാരായ കര്‍ണാടകയാണ്  ഏറെ മുന്നില്‍. പത്ത് സ്വര്‍ണവുമായി ഡല്‍ഹി തൊട്ടുപിന്നില്‍ ഉണ്ട്. എട്ടു സ്വര്‍ണവുമായി കേരളമാണ് മൂന്നാമത്. ഈ ചാംപ്യന്‍ഷിപ്പിലെ വിജയികള്‍ ഡിസംബര്‍ 28 മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.

MORE IN SPORTS
SHOW MORE