ഡെന്‍മാര്‍ക്ക് ഓപ്പണ്‍; സൂപ്പർ ഫൈനലിൽ സൈനക്ക് തോൽവി

saina-denmark
SHARE

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റന്‍ ഫൈനലില്‍ ൈസന നെഹ്‌വാളിന് തോല്‍വി. ലോക ഒന്നാംനമ്പര്‍താരം ചൈനീസ് തായ്‌പേയിയുടെ  തായ്‌ ത്‌സു യിങ്ങാണ് സൈനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. 

ഇക്കുറിയും സൈനയെ ജയിക്കാന്‍ അനുവദിച്ചില്ല ത്‌സു യിങ്. ആദ്യഗെയിമില്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയ സൈന യിങ്ങിന് പോയിന്റ് ദാനം ചെയ്തു. ആദ്യഗെയിം 13–21ന് ചൈനീസ് തായ്‌പേയ് താരം അനായാസം സ്വന്തമാക്കി. രണ്ടാംഗെയിമില്‍ കണ്ടത് സൈനയുടെ ശക്തമായ തിരിച്ചുവരവ്. 21–13 ന് ഗെയിം സ്വന്തമാക്കിയ സൈന പ്രതീക്ഷ നിലനിര്‍ത്തി,

നിര്‍ണായകമായ മൂന്നാംഗെയിമിലേക്ക് മല്‍സരം നീണ്ടതോടെ സൈന തളര്‍ന്നു. യിങ്ങിന്റെ വേഗമേറിയ നീക്കങ്ങള്‍ക്കും നീണ്ട റാലികള്‍ക്കും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ സൈനയ്ക്കായില്ല. 6–21 ന്  യിങ് അനായാസം ഗെയിമും കിരീടവും സ്വന്തമാക്കി. ഇൗവര്‍ഷം ഇത് അഞ്ചാംതവണയാണ് യിങ്ങിനോട് സൈന തോല്‍ക്കുന്നത്. നിലവിലെ ഏഷ്യന്‍ ചാംപ്യനാണ് തായ് ത്‌സു യിങ്.

MORE IN SPORTS
SHOW MORE