സമനില ക്ഷീണം ഇനിയില്ല; ജയിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ്; കരുത്തോടെ ‍ഡൽഹി

blasters-delhi
SHARE

ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡൽഹി ഡൈനാമോസിന് എതിരെ. യുവതാരങ്ങളുടെ നിരയാണ് ഇരു ടീമുകളുടെയും കരുത്ത്. സീസണിലെ ആദ്യ രണ്ടു മൽസരങ്ങളിലെയും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്നു.

കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ സീസണിലെ ആദ്യ ഹോം ജയമാണ് ബ്ലാസ്റ്റേഴ്സിൻറെ ലക്ഷ്യം. മുംബൈയ്ക്കെതിരെ അവാസന നിമിഷം വഴങ്ങിയ ഗോളിൽ വിജയം കൈവിട്ടതിൻറെ ക്ഷീണത്തിൽ നിന്ന് ബ്ലാസ്റ്റേഴ്സ് മുക്തരായി കഴിഞ്ഞു. പ്രതിരോധം തന്നെയാണ് ബ്ലാസ്റ്റേഴ്സിൻറെ കരുത്ത്. ജിങ്കനും പെസിച്ചും റാകിപും ലാൽറുവത്താരയും ചേരുന്ന പ്രതിരോധം ഐഎസ്എൽ ടീമുകളിലെ ഏറ്റവും മികച്ചതാണ്. കഴിഞ്ഞ മൽസരങ്ങളിലേതു പോലെ ബാൾക്കൻ ബോയ്സിൻറെ കരുത്തിലാകും ബ്ലാസ്റ്റേഴ്സിൻറെ മുന്നേറ്റങ്ങൾ. യുവനിരയുടെ കരുത്തിലെത്തുന്ന ഡൽഹിയെ ബ്ലാസ്റ്റേഴ്സ് കരുതലോടെ തന്നെയാണ് കാണുന്നത്.

സീസണിലെ ആദ്യജയമാണ് ഡൈനാമോസിൻറെ ലക്ഷ്യം. പക്ഷേ അവസാന നിമിഷം ഗോൾ വഴങ്ങുന്ന ശീലം മറികടക്കണം. പൂനെക്കെതിരെ 88 ആം മിനിട്ടിൽ വഴങ്ങിയ ഗോളിൽ വിജയം കൈവിട്ട ഡൈനാമോസ് എടികെയ്ക്ക് എതിരെ തോറ്റത് 84ആം മിനിട്ടിൽ വീണ ഗോളിലായിരുന്നു. ക്യാപ്റ്റൻ പ്രീതം കോട്ടലാണ് പ്രതിരോധത്തിലും നായകൻ. ചാങ്തെയും മാർക്സ് ടെബാറും മിഹെലിച്ചും നിരക്കുന്ന മധ്യനിര ശക്തമാണ്. ആൻഡ്രിയ കാലുചെറോവിച്ചിൻറെ ബൂട്ടുകൾ ലക്ഷ്യം കാണുക കൂടി ചെയ്താൽ ഡൽഹിയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് വിജയം എളുപ്പമാകില്ല. 

MORE IN SPORTS
SHOW MORE