ഓസ്ട്രേലിയയ്ക്ക് കഷ്ടകാലമാണെങ്കിലും ലിയോണിന് നല്ല കാലം; അപൂര്‍വ റെക്കോര്‍ഡിന് ഉടമ

Nathan-Lyon
SHARE

പാക്കിസ്ഥാനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ താരം നേഥന്‍ ലിയോണിന് അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റില്‍ നോ ബോള്‍ വഴങ്ങാത്ത ആറാമത്തെ താരമെന്ന് നേട്ടമാണ് ലിയോണ്‍ സ്വന്തമാക്കിയത്.  ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുപതിനായിരം പന്തെറി‍ഞ്ഞ ലിയോണ്‍ ഒരിക്കല്‍ പോലും നോബോള്‍ വഴങ്ങിയിട്ടില്ല.  

ഓസ്ട്രേലിയയ്ക്ക് ഇത് കഷ്ടകാലമാണെങ്കിലും ലിയോണിന്  നല്ല കാലമാണ്. റെക്കോര്‍ഡുകള്‍ പിഴുതെടുത്ത മല്‍സരമായിരുന്നു നേഥന്‍ ലിയോണിന് പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര . കപില്‍ ദേവ്, ഇയാന്‍ ബോതം. ഇമ്രാന്‍ ഖാന്‍, ഡെനിസ് ലില്ലി, ലാന്‍സ് ഗിബ്സ് എന്നിവരാണ് ഇതിന് മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു നോബോള്‍ പോലും എറിയാതെ റെക്കോര്‍ഡിട്ടത്. ഇതിഹാസങ്ങളുടെ പേരുകള്‍ക്കൊപ്പമാണ് ഇനി ലിയോണിന്റെയും സ്ഥാനം. 

 പാക്കിസ്ഥാന്‍ ബാറ്റിങ്നിരയെ വമ്പന്‍സ്കോറിലേക്ക് പോകാതെ പിടിച്ചുകെട്ടിയത് ലിയോണിന്റെ പ്രകടനമായിരുന്നു. ആദ്യഇന്നിങ്സില്‍ നാല്  വിക്കറ്റ് പിഴുത ലിയോണ്‍ ഓസ്ട്രേലിയയുെട നാലാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായും മാറി 316 വിക്കറ്റുകളാണ് ലിയോണ്‍ വീഴ്ത്തിയത്. 313 വിക്കറ്റെടുത്ത മിച്ചല്‍ ജോണ്‍സണെയാണ് ഈ ഓഫ് സ്പിന്നര്‍ മറികടന്നത്. അബുദാബി ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി എട്ടുവിക്കറ്റാണ് ലിയോണ്‍ വീഴ്ത്തിയത്. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാനെതിരായ സമനില നേട്ടത്തിലും ലിയോണിന്റെ ബാറ്റിങ് പ്രകടനവും നിര്‍ണായകമായി 

MORE IN SPORTS
SHOW MORE