ചെന്നൈയിന്‍ എഫ്സിക്ക് ഹാട്രിക്ക് തോൽവി; ചാംപ്യൻമാർ തോറ്റത് നോര്‍ത്ത് ഈസ്റ്റ്നോട്

north-east
SHARE

ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാംതോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ചെന്നൈയിനെ തോല്‍പിച്ചത് . നോര്‍ത്ത് ഈസ്റ്റിനായി ബര്‍ത്തലോമിയ ഒഗബച്ചേ ഹാട്രിക് നേടി. 

മറീന അരീനയിലെ ഏഴുഗോള്‍ ത്രില്ലറില്‍ നോര്‍ത്ത് ഈസ്റ്റിന് മുന്നില്‍ ചെന്നൈയില്‍ വീണു.  3–1ന് മുന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയിന്റെ തോല്‍വി.  റൗളിന്‍ ബോര്‍ജസിന്റെ സെല്‍ഫ് ഗോളിലൂടെ അഞ്ചാം മിനിറ്റില്‍ ചെന്നൈയിന്‍ മുന്നില്‍ . പിന്നാലെ തോയി സിങ്ങിന്റെ ഇരട്ടഗോളുകള്‍. സീസണിലെ ആദ്യ ഹാട്രിക്കുമായി മുന്‍ പി എസ് ജി താരം ഒഗ്ബച്ചേ ഹൈലാന്‍ഡേഴ്സിന്റെ വമ്പന്‍ തിരിച്ചുവരവിന് വഴിയൊരുക്കി . പത്തുമിനിറ്റ് ഇടവേളയില്‍ മൂന്നുഗോളുകള്‍ . ഐഎസ് എല്ലിലെ വേഗമേറിയ രണ്ടാം ഹാട്രിക് 

ആദ്യ പകുതിയിലെ വില്ലന്‍ റൗളിന്‍ ബോര്‍ജസ് രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷകനായി. 54ാം മിനിറ്റില്‍ ബോര്‍ജസിന്റെ ബൂട്ടില്‍ നിന്ന് ഹൈലാന്‍ഡേഴ്സിന്റെ വിജയഗോള്‍. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി . ചെന്നൈയിന്‍ അവസാന സ്ഥാനത്തും 

MORE IN SPORTS
SHOW MORE