മെസിക്കൊപ്പം കളിക്കില്ല; റൊണാൾഡോയുമായി പ്രശ്മില്ല; നിലപാട് വ്യക്തമാക്കി മോഡ്രിച്ച്

messi-modric
SHARE

ബാര്‍സിലോന സൂപ്പര്‍താരം ലയണല്‍ മെസിയൊടൊപ്പം ഒരിക്കലും കളിക്കില്ലെന്ന് റയല്‍ മഡ്രിഡ് താരം ലൂക്ക മോഡ്രിച്ച്.  മെസി മികച്ച കളിക്കാരനാണെന്നും മോഡ്രിച്ച് പറഞ്ഞു.  റൊണാള്‍ഡോയുമായി അസ്വാരസ്യത്തിലാണെന്ന റിപ്പോര്‍ട്ടും മോഡ്രിച്ച് തള്ളി.

മെസി മികച്ച കളിക്കാരനാണ്. ഞാന്‍  അയാള്‍ക്കെതിരെ കളിക്കും. പക്ഷേ മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്നാണ് റയല്‍ മഡ്രിഡ് താരം  മോഡ്രിച്ച് പറ‍ഞ്ഞത്. ഈ മാസം 28 ന് എല്‍ക്ലാസിക്കോയില്‍ ഇരുവരും നേര്‍ക്കുനേര്‍ വരും. മെസി–മോഡ്രിച്ച് പോരാട്ടത്തിനാകും ഇക്കുറി ന്യൂക്യാംപ് വേദിയാകുക.

അതേസമയം ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയ ശേഷം താന്‍ റൊണാള്‍ഡോയുമായി അസ്വാരസ്യത്തിലാണെന്ന വാര്‍ത്തകള്‍ മോഡ്രിച്ച് നിഷേധിച്ചു. ഞങ്ങള്‍ ആറ് വര്‍ഷം ഒരുമിച്ച് കളിച്ചവരാണ്. റൊണാള്‍ഡോ റയലിനോട് വിടപറ‍ഞ്ഞെങ്കിലും ഇപ്പോഴും  ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. സമയം ലഭിക്കുമ്പോഴെല്ലാം പരസ്പരം  സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടെന്നും മോഡ്രിച്ച് പറ‍ഞ്ഞു.

റൊണാള്‍ഡോയും സിദാനും റയല്‍ വിടുമെന്ന് കരുതിയിരുന്നില്ലെന്ന് മോഡ്രിച്ച് അടുത്തിടെ പറഞ്ഞിരുന്നു. 

MORE IN SPORTS
SHOW MORE