മിറാൻഡയുടെ ഹെഡർ; അർജന്റീനയെ തോല്‍പ്പിച്ച് ബ്രസീൽ

brazil-vs-argentina
SHARE

സൗഹൃദഫുട്ബോള്‍ മല്‍സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ബ്രസീല്‍. ഏകപക്ഷീയമായ ഒരുഗോളിനാണ് കാനറികളുടെ ജയം. ബെല്‍ജിയം– നെതര്‍ലന്‍‍ഡ്സ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി

ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ജിദ്ദയിലെ സ്റ്റേഡിയം വേദിയായത്. കാനറികളും ആല്‍ബിസെലസ്റ്റയും ഗോള്‍മുഖങ്ങള്‍ വിറപ്പിച്ചുകൊണ്ടിരുന്നു. ഏഴാം മിനിറ്റില്‍ ബ്രസീലിയന്‍ താരത്തിന്റെ പിഴവില്‍ നിന്ന് ലഭിച്ച അവസം ഗോളാക്കാന്‍ അര്‍ജന്റീനയ്ക്കായില്ല

അണുവിട വ്യത്യാസത്തില്‍ ബ്രസീലുകാരുടെ ലക്ഷ്യവും തെറ്റി. ഉജ്വല അവസരം വലയിലാക്കാന്‍ യുവന്റസ് സൂപ്പര്‍താരം ഡിബാലയ്ക്കുമായില്ല.

വമ്പന്‍സേവുകളുമായി അര്‍ജന്റീനിയന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ സെര്‍ജിയോ റാമോസും ബ്രസീലിന് വിലങ്ങുതടി സൃഷ്ടിച്ചു. മല്‍സരം ഗോള്‍ രഹിത സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മിറാന്‍ഡയുെട ഉജ്വല ഹെഡര്‍ അര്‍ജന്റീനയുടെ ഹൃദയം  തകര്‍ത്തു.അയല്‍ക്കാരുടെപോരില്‍ മഞ്ഞക്കിളികള്‍ വിജയം നുണഞ്ഞു.

MORE IN SPORTS
SHOW MORE