ഡൂപ്ലെസി അന്ധവിശ്വാസിയോ? ടോസിനായി അന്തിമ ഇലവനിൽ ഇല്ലാത്ത താരം; അമ്പരപ്പ്

faf-du-plessis
SHARE

ദക്ഷിണാഫ്രിക്കൻ നായകൻ ഡൂപ്ലെസി അന്ധവിശ്വാസിയാണോയെന്നാണ് സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ചർച്ച. ക്രിക്കറ്റിലെ നിർണായക മത്സരങ്ങളിൽ ടോസ് ജയിച്ചാൽ കളി പകുതി ജയിച്ചുവെന്നാണ് െപാതുവെയുളള വിശ്വാസം. എല്ലാകളികളിലും ടോസ് നഷ്ടമാകുന്നത് ഡൂപ്ലെസിയെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. ഒടുവിൽ ടോസ് സ്വന്തമാക്കാൻ ഡൂപ്പെസി തന്നെ ഒരു വഴി കണ്ടെത്തി. നാണയം ടോസ് ചെയ്യാനായി മാത്രം അന്തിമ 11ല്‍ പോലും ഇല്ലാത്ത ഒരു കളിക്കാരനെതന്നെ ഗ്രൗണ്ടിലിറക്കി. മറ്റാരുമല്ല, ജെ പി ഡൂമിനിയെ. 

തുടർച്ചയായി ആറ് തവണ ടോസ് നഷ്ടമായതിന് ശേഷമാണ് ദക്ഷിണാഫ്രിക്കൻ നായകന്റെ കടുംകൈ. ഡൂപ്ലെസിയുടെ നീക്കം ഫലിക്കുകയും ദക്ഷിണാഫ്രിക്ക ടോസ് വിജയിക്കുകയും ചെയ്തു.ഇതിന്റെ വിഡിയോ ഡൂപ്ലെസി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും നിമിഷങ്ങൾക്കകം തന്നെ വൈറലാകുകയും ചെയ്തു. 

എന്ത് ചെയ്താലും അത് ആസ്വദിച്ചു ചെയ്യണമെന്നും അതിലല്‍പം തമാശകൂടി കണ്ടെത്തണമെന്നും ഡൂപ്ലെസി പോസ്റ്റില്‍ പറയുന്നു. ഒരു ക്യാപ്റ്റന്റെ ഏറ്റവും വലിയ ഗുണം തന്റെ ദൃര്‍ബല്യങ്ങള്‍ തിരിച്ചറിയുക എന്നതാണെന്നും അതുകൊണ്ടാണ് ടോസ് ചെയ്യാനായി മാത്രം ഡൂമിനിയെ ഇറക്കിയെതന്നുമാണ് ഡൂപ്ലെസി യുടെ വിശദീകരണം. ഐ.സി.സി നിയമപ്രകാരം മത്സരം നടക്കുന്ന മൈതാനത്ത് മാച്ച് റഫറിക്ക് മുന്നിൽ വെച്ചാണ് ടോസ് ചെയ്യേണ്ടത്. ക്യാപ്റ്റൻ ഇല്ലെങ്കിൽ  വൈസ് ക്യാപ്റ്റന് ടോസ് ചെയ്യാം.

MORE IN SPORTS
SHOW MORE