ബ്ലാക് പവര്‍ സല്യൂട്ട് പ്രതിഷേധത്തിന് ഇന്ന് അന്‍പത് വയസ്

black power
SHARE

കായികചരിത്രത്തെ പിടിച്ചുലച്ച ബ്ലാക് പവര്‍ സല്യൂട്ട് പ്രതിഷേധത്തിന് ഇന്ന് അന്‍പത് വയസ്. 1968  ഒളിംപിക്സിനിടെ അമേരിക്കന്‍ ദേശീയ ഗാനം മുഴങ്ങിയപ്പോഴാണ് വിജയപീഠത്തില്‍ നിന്ന അമേരിക്കന്‍ താരങ്ങള്‍ തലകുനിച്ച് മുഷ്ടി ഉയര്‍ത്തി പ്രതിഷേധിച്ചത് . കറുത്ത വര്‍ഗക്കാരോടുള്ള പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം 

മെക്സിക്കന്‍ ഒളിംപിക്സില്‍ പുരുഷന്‍മാരുടെ 200 മീറ്ററിന്റെ സമ്മാനദാന ചടങ്ങ്. ലോകറെക്കോര്‍ഡോടെ ഒന്നാം സ്ഥാനം നേടിയ ടോമി സ്മിത് വെങ്കലമെഡല്‍ നേടിയ യുവാന്‍ കാര്‍ലോസ് വെള്ളിമെഡല്‍ നേടിയ ഓസ്ട്രേലയിയുടെ പീറ്റര്‍ നോര്‍മന്‍ എന്നിവര്‍ വിജയപീഠത്തില്‍ .അമേരിക്കന്‍ ദേശീയ ഗാനം മുഴങ്ങിയതോടെ കറുത്ത കയ്യുറ ധരിച്ച രണ്ടുമുഷ്ടികള്‍ വായുവില്‍ ഉയര്‍ന്നു. 

ദാരിദ്രത്തെ സൂചിപ്പിക്കാന്‍ ഷൂ കയ്യില്‍ ഉരിപ്പിടിച്ചിരുന്നു,  അധ്വാനിക്കുന്ന കറുത്തവര്‍ഗത്തെ സൂചിപ്പിക്കാന്‍ ട്രാക് സ്യൂട്ട് തുറന്നിട്ടു. ഇരുവരെയും പിന്തുണച്ച് ഓസ്ട്രേലിയക്കാരന്‍ നോര്‍മനും മനുഷ്യാവകാശ ബാഡ്ജ് ധരിച്ചു .  പ്രതിഷേധത്തിന് ശേഷം ദുരിതപൂര്‍ണമായിരുന്നു മൂവരുടെയും ജീവിതം. എല്ലാവരാലും ഒറ്റപ്പെട്ടു. കാനഡയിലെയ്ക്ക് കടന്ന കാര്‍ലോസ് ഫുട്ബോള്‍ ലീഗ് കളിച്ച് ജീവിച്ചു. ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് നോര്‍മാന്‍ എന്നന്നേയ്ക്കുമായി ഒഴിവാക്കപ്പെട്ടു .2006ല്‍ നോര്‍മന്‍ മരണപ്പെട്ടപ്പോള്‍  ശവമഞ്ചമേറ്റാന്‍ ടോമി സ്മിത്തും  യുവാന്‍ കാര്‍ലോസുമെത്തി. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം 2012 ല്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ നോര്‍മനോട് മാപ്പുപറഞ്ഞു .വൈകിയെങ്കിലും 2008ല്‍ ആര്‍തര്‍ ആഷെ കറേജ് പുരസ്കാരം സ്മിതിനും കാര്‍ലോസിനും നല്‍കി അമേരിക്ക ആദരിച്ചു.

MORE IN SPORTS
SHOW MORE