യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; ജയം തുടരാന്‍ സ്പെയിൻ

football-spain-england
SHARE

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. സ്പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും. ജയം തുടരാന്‍ സ്പെയിനിറങ്ങുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. മറ്റൊരു മല്‍സരത്തില്‍ ഐസ്‌ലന്‍ഡ് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. രാത്രി പന്ത്രണ്ടേകാലിനാണ് മല്‍സരം. 

ഉജ്വലഫോമിലാണ് സ്പെയിന്‍. സൗഹൃദമല്‍സരത്തില്‍  വെയില്‍സിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്  കാളക്കൂറ്റന്‍മാര്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്നത്. എന്‍‌റിക്വെയുടെ കീഴില്‍ കളിച്ച മൂന്ന് മല്‍സരത്തിലും  സ്പാനിഷ് സംഘം വിജയിച്ചു .  െസര്‍ജിയോ ബുസ്ക്വെറ്റ്സ്, സെര്‍ജിയോ റാമോസ്, അലോന്‍സോ തുടങ്ങിയ വമ്പന്‍മാരെല്ലാം ഇന്ന് കളത്തിലിറങ്ങും. വെയില്‍സിനെതിരെ തിളങ്ങിയ പാകോ അല്‍കസറിന് തന്നെയാകും ഇക്കുറിയും വലചലിപ്പിക്കാനുള്ള ചുമതല. സൂപ്പര്‍ഗോള്‍കീപ്പര്‍മാരുടെ പോരാട്ടത്തിന് കൂടിയാകും സ്പെയിന്‍വേദിയാകുക. 

സ്പാനിഷ് വല  ഡി ഹിയയും ഇംഗ്ലീഷ് കോട്ട പിക്ക് ഫോര്‍ഡും കാക്കും.   ക്രോട്ടുകള്‍ക്കെതിരെ വിരസമായ ഗോള്‍ഹരഹിത സമനിലയേറ്റുവാങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് ജയിക്കേണ്ടതുണ്ട്. ലോകകപ്പിന് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ത്രീലയണ്‍സിന് കഴി‍ഞ്ഞിട്ടില്ല. ഫോമിലല്ലാത്ത മാര്‍ക്കസ് റാഷ്ഫോര്‍ഡിന് പകരം ഡോര്‍ട്മുണ്ട് കൗമാരതാരം ജേഡണ്‍ സാഞ്ചോയെ സൗത്ത്ഗേറ്റ് പരിഗണിച്ചേക്കും. ടോട്ടനത്തിന്റെ ഗോളടിയന്ത്രം ഹാരികെയിന് തന്നെയാകും മുന്നേറ്റനിരയുടെ നിയന്ത്രണം ചുമതല. ഹാരി കെയിന്‍,  സെറ്റര്‍ലിങ്ങ്  കൂട്ടുകെട്ടിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. 

MORE IN SPORTS
SHOW MORE