യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനിയെ തകര്‍ത്ത് ഹോളണ്ട്

uefa
SHARE

യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനിയെ തകര്‍ത്ത് ഹോളണ്ട്.  എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ഹോളണ്ടിന്റെ വിജയം. മറ്റൊരു മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ അയര്‍ലന്‍ഡ് സമനിലയില്‍ തളച്ചു.

ലോകചാംപ്യന്‍മാരായ ഫ്രാന്‍സിനെതിരെ സമനില നേടിയ ആത്മവിശ്വാസവുമായിറങ്ങിയ ജര്‍മനിക്ക് ഹോളണ്ടിന് മുന്നില്‍ അടിതെറ്റി.30ാം മിനിറ്റില്‍ ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡിക്കിലൂടെ ഒാറഞ്ച് പട മുന്നില്‍ . സമനില ഗോളിനായി പൊരുതിയ ജര്‍മനിയെ ഞെട്ടിച്ച് 86ാം മിനിറ്റില്‍ മെംഫിസ് ഡീപേ ഡച്ചുകാരുടെ ലീഡുയര്‍ത്തി ഇഞ്ചുറി ടൈമില്‍ ജോര്‍ജിനിയോ വിനാള്‍ഡം ജര്‍മന്‍ പതം പൂര്‍ത്തിയാക്കി.

നേഷന്‍സ് ലീഗില്‍ ഇതുവരെ ഗോള്‍നേടാന്‍ ജര്‍മനിക്കായിട്ടില്ല.  ലോകകപ്പില്‍ കുതിപ്പ് നടത്തിയ ഡെന്‍മാര്‍ക്കിനെ അയര്‍ലന്‍‍ഡ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. പരുക്കേറ്റ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്സന്‍ ഇല്ലാതെയാണ് ഡെന്‍മാര്‍ക്ക് ഇറങ്ങിയത് .  

MORE IN SPORTS
SHOW MORE