നിങ്ങളും അമ്മയുടെ ഗർഭപാത്രത്തിൽ നിന്നല്ലേ? പരിഹാസങ്ങൾക്ക് സാനിയയുടെ ചുട്ട മറുപടി

malik-sania
SHARE

ഭർത്താവ് ശുഐബ് മാലിക്കിന്റെ ഒപ്പം ബേബിഷവര്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളിലും അശ്ലീലം കണ്ടെത്തിയവരോട് രോഷാകുലയായി ടെന്നീസ് താരം സാനിയ മിർസ. ട്വിറ്ററിലൂടെയുള്ള ഇത്തരം ഉപദേശങ്ങള്‍ അരോചകമായി തുടങ്ങിയപ്പോഴാണ് സാനിയ ഇതിനെതിരേ പ്രതികരിച്ച് ട്വിറ്ററില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഗർഭിണികളെന്നാൽ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്ന് എടുത്തു പറഞ്ഞാണ് സാനിയയുടെ വിമർശനം. നിങ്ങളും അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെയല്ല വന്നത്. സ്ത്രീകൾ ഗർഭം ധരിക്കുകയെന്നാൽ അവർ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയല്ല ചെയ്യുന്നത്. ഗർഭവതികളായിരിക്കുന്ന വേളയിലും അവർ സാധാരണ മനുഷ്യരാണ്. അവർക്കും സാധാരണ ജീവിതം നയിക്കണം– സാനിയ പറഞ്ഞു. 

ഭർത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് സാനിയ പുറത്തു വിട്ടിരുന്നത്. ചിത്രങ്ങളിൽ ഏറെ സന്തോഷവതിയാണ് സാനിയ.

ചിത്രങ്ങൾ വളരെ അധികം ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകർ കണ്ടത്. എന്നാൽ ചിലർ ചിത്രങ്ങൾക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.. സാനിയയുടെ ശരീരഭാരവും വസത്രധാരണവുമാണ് ഇവര്‍ക്ക് പ്രശ്നം. ഗർഭകാലത്തിൽ സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ അങ്ങനെയുള്ളപ്പോൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധവേണമെന്നുമാണ് ഇവർ പറയുന്നത്.

സാനിയയെ പോലെ സെലിബ്രിറ്റി ഇമേജുള്ളയാൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധിക്കണം.ബേബി ഷവറിനായി സാനിയ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വളരെ അരോചകമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതില്‍ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ട്രോളുമായി ഇറങ്ങുന്നവര്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് താരത്തിന്റെ മുഖമടച്ചുളള മറുപടി. 

MORE IN SPORTS
SHOW MORE