ഗ്രൗണ്ടില്‍ പാഞ്ഞെത്തി ചുംബിക്കാന്‍ ആരാധകന്‍റെ ശ്രമം; ഉന്തിമാറ്റി കോഹ്‌‌ലി: വിഡിയോ

kohli-fan
SHARE

സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് ഇറങ്ങി കോഹ്‌ലിയെ ചുംബിക്കാൻ ആരാധകന്റെ ശ്രമം. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് ആരാധകന്റെ അമിത സ്നേഹപ്രകടനം. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റു ചെയ്യുന്നതിനിടെയാണ് സ്നേഹചുംബംനം നൽകാൻ ശ്രമിച്ചത്. മൈതാനത്തേക്ക് ഇറങ്ങി ഓടിയ ഇയാൾ താരത്തെ കെട്ടിപ്പിടിക്കാനും ശ്രമിച്ചു. 

ആരാധകന്റെ പരാക്രമത്തിൽ അസ്വസ്ഥനായ കോഹ്‍ലി ഉന്തിമാറ്റാൻ ശ്രമിച്ചെങ്കിലും സെൽഫി കൂടി പകർത്താനായിരുന്നു യുവാവിന്റെ ശ്രമം. അപ്പോഴേക്കും ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പുറത്തേക്കു കൊണ്ടുപോയി. നേരത്തെ, രാജ്കോട്ടിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് മൽസരത്തിനിടെ മൈതാനത്തിറങ്ങിയ രണ്ട് ആരാധകർ കോഹ്‍ലിക്കൊപ്പം സെൽഫിയെടുത്തിരുന്നു.

ആരാധകരുടെ സ്നേഹപ്രകടനങ്ങള്‍ക്ക് എപ്പോഴും നിന്നുകൊടുക്കുന്ന താരമാമ് കോഹ്‌‌ലി. ഇക്കുറി മൈതാനത്തായതോടെ താരങ്ങള്‍ അമ്പരന്നു. 

MORE IN SPORTS
SHOW MORE