ലൈംഗിക ബന്ധത്തിനു മുൻപ് അനുമതി വാങ്ങണം മാർഗരേഖയുമായി ക്രിക്കറ്റ് അസോസിയേഷൻ

newzeland-cricket-association
SHARE

ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന മീ ടൂ ക്യാംപെയ്ൻ ശക്തമാകുകയാണ് പല പ്രമുഖരുടെ മുഖമൂടികൾ വെളിപ്പെടത്തലിൽ അടർന്നു വീഴുകയും ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ (#metoo) എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്. 

ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. സിനിമാമേഖലയിൽ ആരംഭിച്ച മീടു സമൂഹത്തിന്റെ നാനാതുറകളിലേയ്ക്ക് വ്യാപിക്കുകയാണ്. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ, മലയാള നടൻ മുകേഷ്, നാനപടേക്കർ, കൈലാഷ് ഖേർ തുടങ്ങിയ പേരുകൾക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം അർജുന രണതുംഗയും പ്രതിക്കൂട്ടിലായതോടെ നിർണായക ചുവടുവയ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസീലാന്‍ഡ് ക്രിക്കറ്റ് പ്ലെയേര്‍സ് അസോസിയേഷൻ. 'ഒരാളുമായി ലൈംഗികബന്ധം പുലര്‍ത്തണമെങ്കില്‍ ഓരോ തവണയും സമ്മതം വാങ്ങിയിരിക്കണമെന്നാണ് നിർദേശം. കളിക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയെ കുറിച്ച് ആദ്യമായി എഴുതിച്ചേര്‍ത്ത് ന്യൂസീലാന്‍ഡ് ക്രിക്കറ്റ് പ്ലെയേര്‍സ് അസോസിയേഷന്‍ ചരിത്രമെഴുതിയിരിക്കുകയാണ്.  

'മികച്ച തീരുമാനങ്ങളെടുക്കുന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ലൈംഗിക ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. സമ്മതം അനിവാര്യതയാവുന്നു. സാഹചര്യം പ്രധാനമല്ല, ലൈംഗിക സമ്മതമാണ് നിര്‍ണായകം. മാർഗരേഖയിൽ പറയുന്നു. ശരിയായ സമ്മതം മികച്ച ആശയവിനിയമാണെന്നും ന്യൂസീലാന്‍ഡ് ക്രിക്കറ്റ് പ്ലെയേര്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. ശരിയായ തീരുമാനമെടുക്കല്‍(good decision making) എന്ന തലക്കെട്ടിലാണ് സുപ്രധാനമായ നിർദേശം ഉൾകൊളളിച്ചിരിക്കുന്നത്. 

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ലോകകപ്പ് ജേതാവുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് ലൈംഗികപീഡനാരോപണം ഉയര്‍ന്നത്. ഇന്ത്യക്കാരിയായ മുന്‍ വിമാനജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യാ പര്യടനത്തിനിടെമുംബൈയിലെ ഹോട്ടല്‍ മുറിയില്‍വെച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. സന്ദർശനവേളയിൽ രണതുംഗ അനുവാദമില്ലാതെ തന്റെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു.ഉടൻ തന്നെ ഹോട്ടൽ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും ഗൗനിച്ചില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.