'അത് ലോകകപ്പ് താരങ്ങൾക്ക്, മെസിയോ റൊണാള്‍ഡോയോ അർഹരല്ല'; ഗ്രീസ്മാൻ

football
SHARE

ഇക്കുറി ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിനര്‍ഹര്‍ മെസിയോ റൊണാള്‍ഡോയോ അല്ലെന്ന് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍. ലോകകപ്പ് നേടിയ   ഫ്രഞ്ച് താരങ്ങള്‍ക്കാണ് പുരസ്കാരത്തിനര്‍ഹതയെന്നും ഗ്രീസ്മാന്‍ പറഞ്ഞു.

22 വര്‍ഷങ്ങള്‍ക്ക്  ശേഷം പ്രണയനഗരിയിലേക്ക് ഒരിക്കല്‍ കൂടി വിശ്വകിരീടമെത്തിച്ച തങ്ങളല്ലേ ബാലണ്‍ ഡി ഓറിന് അര്‍ഹരെന്നാണ് ഗ്രീസ്മാന്റെ ചോദ്യം.  ബാലണ്‍ ഡി ഓറിനുള്ള 30 പേരുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് വാദവുമായി ഗ്രീസ്മാന്‍ രംഗത്തെത്തിയത്. ഗ്രീസ്മാനു പുറമെ കിലിയന്‍ എംബപ്പെയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മെസിയേയും റൊണാള്‍ഡോയേയും മറികടക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോ സീസണിലും 50 ഗോള്‍ വരെ സ്കോര്‍ ചെയ്യുന്നവരാണ് അവര്‍. പക്ഷേ കഴിഞ്ഞ സീസണില്‍ അവരേക്കാള്‍ മികച്ച പ്രകടനം നടത്തിയെന്ന് തനിക്ക് ഉറപ്പിച്ചുപറയാം. അവര്‍ക്കൊന്നും നേടാനാകാതെപോയ ലോകകിരീടം തന്നെ അതിലൊന്ന്. 

ഇക്കുറി ബാലണ്‍ ഡി ഓര്‍ നല്‍കേണ്ടത് ലോകത്തിലെ ഏറ്റവും മികച്ച ടീമില്‍ നിന്നുള്ള താരത്തിനാണെന്നും അത്‌ലറ്റികോ മഡ്രിഡ് താരം കൂടിയായ അന്റോയിന്‍ ഗ്രീസ്മാന്‍ പറഞ്ഞു. ഗ്രീസ്മാന്റെ ഓള്‍റൗണ്ട് പ്രകടനം ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ ഏറെ നിര്‍ണാകമായിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം എംബപ്പെയാണ് സ്വന്തമാക്കിയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.