സെലക്ടര്‍മാരും താരങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ബിസിസിഐ

CRICKET-IND-BCCI
A member of staff walks past the logo of the Board of Control for Cricket in India (BCCI) outside its headquarters in Mumbai on May 22, 2016. The new chief of India's embattled cricket board said that the body was not "running away" from reforms following corruption scandals, but he remained opposed to a key recommendation from the country's top court. Lawmaker Anurag Thakur, 41, was elected as the youngest-ever president of the Board of Control for Cricket in India (BCCI) following a special meeting in Mumbai. / GETTYOUT / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / AFP PHOTO / INDRANIL MUKHERJEE / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE-----
SHARE

സെലക്ടര്‍മാരും താരങ്ങളും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍  ബിസിസിഐ ഭരണസമിതി ഇടപെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സിലക്ഷന്‍ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തും. സിലക്ടര്‍മാര്‍ക്കും  താരങ്ങള്‍ക്കുമിടയില്‍ ആശയവിനിമയത്തില്‍ പ്രശ്നങ്ങളുണ്ടെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്നാണ്  കൂടിക്കാഴ്ച. ഹൈദരാബാദിലാണ് കൂടിക്കാഴ്ച.

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെയാണ് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.  ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് രവി ശാസത്രി, ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് എന്നിവര്‍ക്കുപുറമെ പതിവില്‍ നിന്ന് വ്യത്യസ്തമായി വൈസ് ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയേയും അജിങ്ക്യരഹാനെയേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഏഷ്യാകപ്പ് വിജയത്തിന് ശേഷം ടീമില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുന്നതിനെതിരെ രോഹിത് ശര്‍മ തുറന്നടിച്ചിരുന്നു. 

താരങ്ങള്‍ സുരക്ഷിതാണെന്ന തോന്നല്‍ ഉണ്ടാകുമ്പോഴാണ് അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുകയെന്ന്  രോഹിത് പറഞ്ഞിരുന്നു. ടീമില്‍ തുടരെ മാറ്റങ്ങള്‍ വരുത്തുന്നതിനെതിരെ ചില സീനിയര്‍ താരങ്ങള്‍ക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് കരുണ്‍ നായരെയും മുരളി വിജയിനെയും ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങള്‍ വിവാദമായിരുന്നു. ഇരുവരുടെയും പരസ്യപ്രതികരണങ്ങള്‍ ബോര്‍ഡുമായുള്ള കരാറിന്‍റെ ലംഘനമാണെന്ന് കണ്ടെത്തിയാല്‍ നടപടി നേരിടേണ്ടി വന്നേക്കും.

അടുത്തമാസം ആരംഭിക്കുന്ന ഓസീസ് പരമ്പരയെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. വിദേശ പര്യടനങ്ങളില്‍ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്നതടക്കം അജണ്ടയിലുണ്ടാകും. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ദനയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. വിദേശപര്യടനങ്ങളില്‍ താരങ്ങളുടെ ഭാര്യമാരെകൂടി കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന വിരാട് കോഹ്‍ലിയുടെ ആവശ്യവും ചര്‍ച്ചയായേക്കും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.