ദുരിതങ്ങളെ പൊരുതിതോല്‍പ്പിച്ച് യശസ്വി ജയ്സ്വാളിന്റെ വരവ്

cricket45
SHARE

ദുരിതങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ പൊരുതിതോല്‍പ്പിച്ചാണ് അണ്ടര്‍ 19 ഏഷ്യ കപ്പില്‍ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ യശസ്വി ജയ്സ്വാളിന്റെ വരവ്. യശസ്വിയുടെ ഉജ്വല പ്രകടനമാണ് ബംഗ്ലദേശില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയത്. 

എങ്ങനെയാണ് ഈ കൊച്ചുപയ്യന്‍ ഉയരങ്ങള്‍ കീഴടക്കാതിരിക്കുക. ദൈവം ഒപ്പുവച്ച ബാറ്റാണല്ലോ അവന്റെ കയ്യിലുള്ളത്. 

ക്രിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ യുപിയില്‍ നിന്നും മുംബൈയിലേക്ക് പതിനൊന്നാംവയസില്‍ അവന്‍ വണ്ടികയറി. കുഞ്ഞു യശസ്വിയുടെ ചെലവുകള്‍ വഹിക്കാന്‍പോലും പിതാവിന് കഴിവുണ്ടായിരുന്നില്ല.  ചെലവിനുള്ള പണമുണ്ടാക്കാന്‍ യശസ്വി ഒരു പാല്‍ക്കടയില്‍ ജോലിചെയ്തു. പരിശീലനത്തിന് ശേഷം തളര്‍ന്നുറങ്ങിയ അവനെ കടയുടമ പുറത്താക്കി. പിന്നീട് മൂന്ന് വര്‍ഷം ഒരു ടെന്റായിരുന്നു അവന്റെ വീട്. . പരിശീലനത്തിന് ശേഷം നിത്യച്ചെലവിനായി പാനി പൂരി വില്‍ക്കും. പിച്ചില്‍ ജയിച്ചവന്‍ വിശപ്പിനോട് കീഴടങ്ങി. പരിശീലകന്‍ ജ്വാല സിങിനെ കണ്ടുമുട്ടിയതോടെ തലവരമാറി. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 49 സെഞ്ചുറികളാണ് യശസ്വി അടിച്ചുകൂട്ടിയത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ റൂം മേറ്റായിരിക്കെ യശസ്വിയുടെ കഥയറിഞ്ഞ സച്ചിന്‍ അവനെ വീട്ടിലേക്കു ക്ഷണിച്ചു. അണ്ടര്‍ 19 ഏഷ്യാകപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച താരം നാല് ഇന്നിങ്സില്‍ ഒരു സെഞ്ചുറിയടക്കം 328 റണ്‍സ് അടിച്ചെടുത്താണ് ടൂര്‍ണമെന്റിലെ താരമായത്. പലവട്ടം പരീക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യശസ്വിയുടെ  മനക്കരുത്തിനോട് തോറ്റ് വിധി ക്ലീന്‍ ബൗള്‍ഡ് .  

MORE IN SPORTS
SHOW MORE