എന്റെ ചെക്കനെ നന്നായി നോക്കണേ... റാഷിദിനോട് ഓസീസ് താരത്തിന്റെ കാമുകി

rashid-erin-holland
SHARE

ഓസ്ട്രേലിയൻ താരം ബെൻ കട്ടിങ്ങിന്റെ കാമുകിയെന്ന വിശേഷണമില്ലാതെ തന്നെ അറിയപ്പെടുന്ന അവതാരികയും മോഡലുമാണ് എറിൻ ഹോളണ്ട്. കക്ഷിക്ക് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. രസകരമായ സംഭാഷണങ്ങളും അവതരണ ശൈലിയും  എറിൻ ഹോളണ്ടിന്റെ വ്യത്യസ്തയാക്കുന്നു. കൃത്യമായി നർമ്മം പ്രയോഗിക്കാനുളള കഴിവും എറിനുണ്ട്.  ഏഷ്യാകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ നടത്തിയ മുന്നേറ്റം ചർച്ചയാകുമ്പോൾ ഏറെ നേട്ടം കൊയ്ത അഫ്ഗാന്റെ അത്ഭുത ബാലൻ റാഷീദ് ഖാനെ വാഴ്ത്തി എറിൻ കുറിച്ച  വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 

ഐസിസിയുടെ ട്വൻടി 20 ബൗളർമാരുടെ റാങ്കിങ്ങിലും ഓൾ റൗണ്ടർമാരുടെ റാങ്കിലും ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് റാഷിദ് ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിപറയുന്നതായി റാഷിദ് കുറിച്ചു. പിന്നാലെ എറിന്റെ റീ ട്വീറ്റ് എത്തി. എന്റെ കട്ടിങ്ങിനെ നീ നോക്കണം. നിന്റെ ബൗളിങ്ങിലൂടെ അവനെ നീ കഷ്ടപ്പെടുത്തരുത്. രസകരമായ മറുപടിയുമായി റാഷിദ് എത്തി. നിന്റെ കട്ടിങ്ങിനെ ഞാന് ‍നോക്കികൊളളാം. പക്ഷേ എന്റെ പന്തുകൾ ദാക്ഷീണ്യമില്ലാതെ അടിച്ചു പറത്തരുതെന്ന് നീ അവനോട് പറയണം. റാഷിദും എറിനും തമ്മിലുളള സംഭാഷണം സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ പ്രീമിയർ ട്വൻടി20 ലീഗിലാണ് ഇരു താരങ്ങളും കളിക്കുന്നത്.

അഫ്ഗാന്റെ അത്ഭുതബാലൻ എന്നറിയപ്പെടുന്ന റാഷിദ് വെറും പത്തൊൻപത്തു വയസിനിടയിൽ വെട്ടിപ്പിട്ടിച്ച നേട്ടങ്ങൾ ചെറുതല്ല. ഏറ്റവും പ്രായംകുറഞ്ഞ നായകൻ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുളള റാഷിദ് ഐസിസിയുടെ ട്വൻടി 20 ബൗളർമാരുടെ റാങ്കിങ്ങിലും ഓൾ റൗണ്ടർമാരുടെ റാങ്കിലും ഒന്നാം സ്ഥാനം നേടിയതിനൊപ്പം ഏകദിനക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ ബൗളറാണ്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.