257 റൺസ്, 23 സിക്സുകൾ; അമ്പരിപ്പിച്ച് ഓസീസ് താരം; വിഡിയോ

darcy-short
SHARE

ഏകദിനക്രിക്കറ്റിൽ അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഓസ്ട്രേലിയൻ താരം ഡാൻസി ഷോർട്ട്. ജെ.എല്‍.ടി കപ്പ് മത്സരത്തില്‍ ക്വീന്‍സ്ലന്‍ഡിനെതിരെയാണ് തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി നേടിയാണ് ഡാൻസി അവിശ്വസനീയ നേട്ടം സ്വന്തം പേരിലാക്കിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ താരമായ ഡാര്‍സി ഷോര്‍ട്ട് 148 പന്തിലാണ് 257 റണ്‍സ് നേടിയത്. 15 ഫോറും 23 സിക്സും അടിച്ചുകൂട്ടിയ ഡാൻസി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ എന്ന നേട്ടം സ്വന്തമാക്കി. 

ബൗണ്ടറികളിൽ നിന്ന് മാത്രം 198 റൺസ് അടിച്ചുകൂട്ടിയ ഡാൻസിയുടെ ബാറ്റിന്റെ ചൂട് ക്വീന്‍സ്ലന്‍ഡിന്റെ ബൗളർ നന്നായി അറിയുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഷോര്‍ട്ട് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 46–ാം ഓവറിൽ ഡാൻസി പുറത്തായി. മാത്യൂ കുനിമാന് വിക്കറ്റ്. ഷോര്‍ട്ടിന്റെ ഗംഭീരപ്രകടനത്തിന്റെ ബലത്തില്‍ 47 ഓവറില്‍ 387 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 268 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം അലി ബ്രൗൺ ആണ് ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് നേടിയ താരം 264 റണ്‍സെടുത്ത ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ തൊട്ടുപുറകെയുണ്ട്. 

MORE IN SPORTS
SHOW MORE