ധോണിയാകാൻ പാക് നായകന്റെ ശ്രമം; കൈനിറയെ കൊടുത്ത് ബംഗ്ലാ കടുവകൾ; വിഡിയോ

dhoni-sarfras
SHARE

ധോണിക്കു പകരം ധോണി മാത്രമേ ഉളളൂ. ധോണിയെ അനുകരിക്കാൻ നോക്കി പരാജയപ്പെട്ട പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദിനെ പൊങ്കാല കൊണ്ട് മൂടുകയാണ് സമൂഹമാധ്യങ്ങൾ. ഇത് രണ്ടാംതവണയാണ് ധോണിയെ അനുകരിക്കാനുളള സർഫ്രാസിന്റെ ശ്രമം അതിദയനീയമായി പരാജയപ്പെടുന്നത്. ന്യൂസിലാന്റിനെതിരെ നടന്ന ട്വൻടി-ട്വൻടി മത്സരത്തിൽ സർഫ്രാസ് അഹമ്മദിന്റെ പുറത്താകൽ ട്രോളൻമാർ ആഘോഷമാക്കിയിരുന്നു. മിച്ചൽ സാന്ററുടെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിച്ച സർഫ്രാസ് അഹമ്മദ് കാൽ വഴുതി വീണു. എന്നാൽ ഈ വീഴ്ചയിലും ക്രീസിലേയ്ക്ക് തിരിച്ചു കയറാൻ ധോണി സ്റ്റെലിലിൽ നടത്തിയ ശ്രമം ട്രോളൻമാർക്ക് വിരുന്നായിരുന്നു.ഒരിക്കൽ കൂടി സർഫ്രാസ് ധോണിയായി. കണക്കിന് ബംഗ്ലാദേശിന്റെ കയ്യിൽ നിന്ന് കിട്ടി, ബാക്കിയുളളത് സമൂഹമാധ്യമങ്ങൾ കയ്യോടെ തന്നെ കൊടുക്കുകയും ചെയ്തു. 

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ ഫീൽഡിങ്ങിൽ മാറ്റം വരുത്താൻ രോഹിത് ധോണിയോട് ആവശ്യപ്പെട്ടത് ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ ബോളിൽ തുടരെ തുടരെ രണ്ടു ഫോറുകൾ പോയി. ഈ സമയത്താണ് ധോണി ക്യാപ്റ്റൻ രോഹിത് ശർമ്മയോട് ഫീൽഡിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത്. ധോണിയുടെ നിർദേശ പ്രകാരം ശിഖർ ധവാനോട് സ്ലിപ്പിൽനിന്ന് സ്ക്വയർ ലെഗിലേക്ക് പോകാൻ രോഹിത് ആവശ്യപ്പെട്ടു. ഈ മാറ്റം ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നേടികൊടുത്തു, ഷാക്കിബ് അടിച്ച പന്ത് ധവാന്റെ കയ്യിൽ ഭദ്രം. 

ഈ അടവാണ് സർഫ്രാസ് പയറ്റി നോക്കിയത്. ഹസ്സൻ അലി ബൗളറുടെ റോളിൽ എത്തിയപ്പോൾ സർഫ്രാസ് ഉടൻ ഒരു ഫീൽഡിങ് ചെയ്ഞ്ച് നടത്തി.  സ്ലിപ് ഫീൽഡർക്ക് മാറ്റം.രണ്ടു മൂന്നു ബോളുകൾ കഴിഞ്ഞപ്പോൾ സർഫ്രാസ് മാറ്റിയ സ്ലിപ് ഫീൽഡർ നിന്നിടത്തുകൂടി ബോൾ ബൗണ്ടറി ലൈൻ കടന്നു. പരിഹാസശരവും ട്രോളുകളും കൊണ്ട് സമൂഹമാധ്യമങ്ങൾ സർഫ്രാസിനെ വരവേൽക്കുകയും ചെയ്തു. 

സൂപ്പർ ഫോറിലെ അവസാന കളിയിൽ പാക്കിസ്ഥാനെ 37 റൺസിനു കീഴടക്കിയ ബംഗ്ലദേശ് ഫൈനലിൽ പ്രവേശിച്ചിരുന്നു. സ്കോർ: ബംഗ്ലദേശ് 48.5 ഓവറിൽ 239നു പുറത്ത്; പാക്കിസ്ഥാൻ 50 ഓവറിൽ ഒൻപതിന് 202.  ഫൈനലിൽ‍ ബംഗ്ലദേശ് ഇന്ത്യയെ നേരിടും. മുഷ്ഫിഖർ റഹിമിന്റെയും (99), മുഹമ്മദ് മിഥുന്റെയും (60) ഇന്നിങ്ങ്സുകളാണ് ബംഗ്ലദേശിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇമാമുൽ ഹഖ് (83) തിളങ്ങിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. 43 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത മുസ്തഫിസുർ റഹ്മാനാണ് പാക്കിസ്ഥാനെ പിടിച്ചിട്ടത്. മികച്ച ഫോമിൽ ബാറ്റു ചെയ്തിരുന്ന ശുഐബ് മാലിക്കിനെ (30) മടക്കിയ ക്യാപ്റ്റൻ മുർത്താസയുടെ ഡൈവിങ് ക്യാച്ചാണു കളിയുടെ ഗതി മാറ്റിയത്. നേരത്തേ നാല് ഓവറിൽ 12 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ബംഗ്ലദേശിനെ മുഷ്ഫിഖർ– മിഥുൻ സഖ്യമാണു രക്ഷപെടുത്തിയത്. നാലാം വിക്കറ്റിൽ 144 റൺസ് ചേർത്താണു സഖ്യം വേർപിരിഞ്ഞത്. ഹസൻ അലിയെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ റിട്ടേൺ ക്യാച്ച് നൽകി മിഥുൻ മടങ്ങി. 

MORE IN SPORTS
SHOW MORE