പാക് പരാജയത്തെക്കുറിച്ച് ചോദിച്ചു; ഇന്ത്യൻ അവതാരകയോട് പൊട്ടിത്തെറിച്ച് അക്തര്‍, വിഡിയോ

shoaib-akhtar
SHARE

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ ‍നേരിട്ട തോൽവിയെ ആസ്പദമാക്കി പരിഹാസരൂപേണ ചോദ്യങ്ങൾ ചോദിച്ച് ഇന്ത്യൻ മാധ്യമപ്രവർത്തകയോട് പൊട്ടിത്തെറിച്ച് പാക് താരം ഷൊയൈബ് അക്തർ. ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ തുടച്ചുനീക്കപ്പെട്ടുവെന്നും ഇനിയും ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുകയെന്ന എബിപി ന്യൂസ് അവതാരകയുടെ ചോദ്യമാണ് അക്തറിനെ രോഷാകുലനാക്കിയത്. 

താങ്കൾ കളിയെ കുറിച്ച് ചോദിച്ചാൽ ഉത്തരങ്ങൾ കൃത്യമായിരിക്കുമെന്നും എന്നാൽ പാക്കിസ്ഥാൻ ഒലിച്ചുപോയി എന്നൊക്കെ സ്ഥാപിക്കാൻ വന്നാൽ ഉത്തരം പറയുക പ്രയാസമാണെന്നും ഷൊയ്ബ് അക്തർ തുറന്നടിക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും സന്ദീപ് പാട്ടീലും പങ്കെടുത്ത ചർച്ചയിലാണ് അക്തർ സൗമ്യമുഖം വെടിഞ്ഞത്.

ഏകദിനത്തിലെ 15–ാം സെഞ്ചുറി കുറിച്ച ശിഖർ ധവാന്റെയും 19–ാം സെഞ്ചുറി കണ്ടെത്തിയ രോഹിത് ശർമയുടെയും മികവിൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ ഒൻപതു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ജയിക്കാൻ 238 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 39.3 ഓവറിൽ ലക്ഷ്യം മറികടന്നു. 

MORE IN SPORTS
SHOW MORE